മൂന്നാം സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

നിര്‍മല സീതാരാമന്‍

സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മൂന്നാം സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രം.തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 15,000 രൂപയില്‍ താഴെ ശമ്ബളമുള്ള എല്ലാ പുതിയ ജീവനക്കാരുടെയും പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. നഷ്ടത്തിലായ സംരംഭകര്‍ക്ക് അധിക വായ്പ ഗ്യാരന്റി പദ്ധതിയും നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തിലുണ്ട്.

ഒരുവര്‍ഷം മൊററ്റോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയുമാവും ഉണ്ടാവുക.ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിച്ചു.ഒക്ടോബറിന് ശേഷം പുതിയ തൊഴിലുകള്‍ കണ്ടെത്താനുള്ള നടപടികളിലേക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീങ്ങുന്നത്. കമ്ബനികള്‍ക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുവേണ്ടി പ്രോത്സാഹനമെന്ന നിലയിലാണ് ആദ്യ പദ്ധതി പ്രഖ്യാപിച്ചത്.

Be the first to comment on "മൂന്നാം സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍."

Leave a comment

Your email address will not be published.


*