രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം ഹൈക്കോടതി ശരിവച്ചു.ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബഞ്ചാണ് വിധിപറഞ്ഞത്. കേരള കോണ്‍ഗ്രസ്(എം) തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്ത് പി ജെ ജോസഫ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന് ബെഞ്ചിനെ സമീക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. തിങ്കാളാഴ്ച അപ്പീല്‍ സമര്‍പ്പിക്കും.ഡിവിഷന് ബെഞ്ചില്‍ നിന്ന് സ്റ്റേ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പി ജെ ജോസഫ് പറഞ്ഞു.
Be the first to comment on "രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്."