മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു.എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്ക‌ര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്നലെയാണ് അറസ്റ്റിന് കോടതി അനുമതി നല്‍കിയത്.

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു നേരിട്ടു പങ്കുള്ളതായി തെളിവു ലഭിച്ചെന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെയാണ് ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കര്‍ ആണെന്ന് ഇഡി നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നെങ്കിലും കസ്റ്റംസ് കേസില്‍ ശിവശങ്കര്‍ പ്രതിയായിരുന്നില്ല.

കൂടാതെ വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും പങ്കുള്ളതായും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. ഇരുവരുടേയും അറിവോടെ നിരവധി തവണ വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം ആരോപിച്ചു.

Be the first to comment on "മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു."

Leave a comment

Your email address will not be published.


*