ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും മുന്നോട്ടുവച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി. അത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ പ്രധാന മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നെന്നും അദ്ദേഹം അറിയിച്ചു.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതി. ഈ ലക്ഷ്യത്തെക്കുറിച്ച്‌ ഗൗരവമായ ചര്‍ച്ചകള്‍ നടക്കണം.ഏതാനും മാസങ്ങള്‍ കൂടുമ്ബോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ദേശീയ, സംസ്ഥാന, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍കള്‍ക്കുള്ള വോട്ടേഴ്സ് കാര്‍ഡുകള്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ കൊണ്ടുവരണമെന്നും മോദി പറഞ്ഞു.പൗരന്റെ കര്‍ത്തവ്യങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രധാന്യമാണ് ഭരണഘടനയുടെ വലിയ സവിശേഷത. കര്‍ത്തവ്യങ്ങളെയും അവകാശങ്ങളെയും പരസ്പരം ബന്ധമുള്ള കാര്യങ്ങളായാണ് മഹാത്മാ ഗാന്ധി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2019ലെ തെരഞ്ഞടുപ്പ് പ്രകടന പത്രികയിലെ ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേക്കുറിച്ച്‌ ആലോചിക്കാനായി പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. എന്നാല്‍ പല പ്രമുഖ പ്രതിപക്ഷ കക്ഷികളുടേയും നേതാക്കള്‍ പങ്കെടുക്കാത്തതിനാല്‍ യോഗം പ്രതീക്ഷിച്ച ഫലം കണ്ടില്ല.

Be the first to comment on "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി."

Leave a comment

Your email address will not be published.


*