സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി.

സിസ്റ്റര്‍ അഭയ

സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി.1992 മാര്‍ച്ച്‌ 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം.

ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച്‌ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ എറണാകുളം സിജെഎം കോടതി 1996 ഡിസംബര്‍ ആറിന് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സിബിഐ 1999 ജൂലൈ 12 നും 2005 ആഗസ്റ്റ് 30 നും സിബിഐ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ മൂന്ന് തവണയും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേരള ഘടകം കേസ് ഏറ്റെടുത്തതോടെ വഴിത്തിരിവായി.

സെഫിക്കെതിരെ കൊലക്കുറ്റം തെളിവുനശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി കോടതി പറഞ്ഞു. കോട്ടൂരിനെതിരെ അതിക്രമിച്ചുകടക്കല്‍, ഗൂഢാലോചന കൊലക്കുറ്റം എന്നീ വകുപ്പുകളും തെളിഞ്ഞിരുന്നു.28 വര്‍ഷത്തിനു ശേഷം വന്ന വിധി കേട്ട് പൊട്ടിക്കരഞ്ഞ് സെഫി.എന്നാല്‍ ദൈവം ഒപ്പമുണ്ട്, ഒന്നും പേടിക്കാനില്ല, നിരപരാധിയെന്നും ഫാ. കോട്ടൂര്‍ പ്രതികരിച്ചു. ഇരുവരെയും ജില്ലാ ജയിലിലേക്കു മാറ്റി.

Be the first to comment on "സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി."

Leave a comment

Your email address will not be published.


*