പ്രവാസി ഡിവിഡന്റ് ഫണ്ട്: വെര്‍ച്വല്‍ സെമിനാര്‍ സംഘടിപ്പിച്ചു

പ്രവാസി-ഡിവിഡന്റ്-ഫണ്ട്:-വെര്‍ച്വല്‍-സെമിനാര്‍-സംഘടിപ്പിച്ചു

അബുദാബി> പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുവേണ്ടി   കേരള സര്‍ക്കാരിന്റെ  ഭാഗമായ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്  നടപ്പിലാക്കുന്ന പ്രവാസി ഡിവിഡന്റ് ഫണ്ട്  ഉള്‍പ്പെടെയുള്ള  പദ്ധതികളെക്കുറിച്ച്  കൂടുതല്‍ അറിയുവാനും  സംശയ നിവാരണം നടത്തുവാനും അബുദാബി കേരള സോഷ്യല്‍ സെന്റര്‍  വെര്‍ച്വല്‍ സെമിനാര്‍ സംഘടിപ്പിച്ചു.

പ്രവാസി ക്ഷേമനിധി ബോര്‍ഡ്  ഡയറക്ടറും  ലോക കേരളസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ പി. എം ജാബിര്‍ വിവിധ പദ്ധതികളെക്കുറിച്ച് പ്രേക്ഷകരുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും  ചെയ്തു.  നിരവധി പേര്‍ സെന്റര്‍ ഫെയ്സ് ബുക്ക് പേജിലൂടെ പരിപാടി തത്സമയം വീക്ഷിച്ചു.
 

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് വി.പി കൃഷ്ണ കുമാര്‍  അധ്യക്ഷത വഹിച്ചു. സെന്റര്‍ വൈസ് പ്രസിഡന്റ് റോയ് ഐ വര്‍ഗീസ് സ്വാഗതവും  സെന്റര്‍ ലൈബ്രെറിയനും മീഡിയ കോര്‍ഡിനേറ്ററുമായ കെ.കെ ശ്രീവത്സന്‍ നന്ദിയും പറഞ്ഞു. സെന്റര്‍ വനിതാ കമ്മിറ്റി അംഗം ബിന്ദു നഹാസ് പ്രേക്ഷരുടെ സംശയങ്ങള്‍  വിഷയാവതാരകന്  നല്‍കി സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version