കേരള ബജറ്റിനെ സ്വാഗതം ചെയ്യുന്നു: ഓര്‍മ

കേരള-ബജറ്റിനെ-സ്വാഗതം-ചെയ്യുന്നു:-ഓര്‍മ

 യുഎഇ> രണ്ടാം പിണറായി സര്‍ക്കാറിനുവേണ്ടി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചത് കോവിഡ് കാലത്തെ ഏറ്റവും ജനപക്ഷ ബജറ്റാണെന്ന് ‘ഓര്‍മ’ സെട്രല്‍ കമ്മറ്റി അഭിപ്രായപെട്ടു. മനുഷ്യന്റെ ഭക്ഷണം ആരോഗ്യം സുരക്ഷ എന്നിവക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണിത്.

കേന്ദ്രം എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്്‌സിന്‍ നല്‍കുന്നതിനു വേണ്ടി ബജറ്റില്‍ 1000 കോടി മാറ്റിവച്ചത് അഭിനന്ദനീയമാണ്. കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥപിക്കുന്നതിനുവേണ്ടി ബജറ്റില്‍ കൂടുതല്‍ പണം വകയിരുത്തിയിരിക്കുന്നു എന്നത് മാതൃകപരമാണ്.

കോവിഡ് കാരണം സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ ബജറ്റ് അവതരിപ്പിച്ചത് പ്രശംസനിയമാണ്. ജനങ്ങളുടെ കയ്യിലേക്ക് പണം നേരിട്ട് എത്തിക്കുന്നതിനു വേണ്ടിയുള്ള വിവിധ പദ്ദതികള്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ളത് ആശാവഹമാണ്.

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വലിയ പ്രധാന്യവും സഹായവുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലിയിലെ ഇടപെടല്‍ എടുത്ത് പറയേണ്ടതാണ്.  ഓണ്‍ലൈന്‍ വിദ്യഭ്യാസ സൗകര്യങ്ങള്‍ മെച്ചപെടുന്നതിനുവേണ്ടിയുള്ള ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 2 ലക്ഷം കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് നല്‍കാന്‍ തീരുമാനിച്ചത് അഭിന്ദനാര്‍ഹമാണ്. തീരദ്ദേശമേഖല സംരക്ഷണത്തിനുവേണ്ടി തകര്‍ന്ന കടല്‍ ഭിത്തികള്‍ പുനര്‍ന്നിര്‍മ്മിക്കാനും ബജറ്റില്‍ തുക വകയിരുത്തി.

കഴിഞ്ഞവര്‍ഷാവസാനം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് അതേപടി നിലനിര്‍ത്തി അതിനുപുറമെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. പഴയ ബജറ്റിലെ കെ ഫോണ്‍, മലയോര ഹൈവെ, സെമി ഹൈസ്പീഡ് റെയില്‍, പ്രവാസി പുനരധിവാസം തുടങ്ങി എല്ലാ പദ്ധതികളും തുടരും എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത് എന്ന് ഓര്‍മ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി കെ.വി. സജീവന്‍ പ്രസിഡണ്ട് അന്‍വര്‍ ഷാഹി എന്നിവര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version