ക്രൂസ് സഞ്ചാരത്തിന് ഒരുങ്ങി കോര്‍ഡിലിയ

ക്രൂസ്-സഞ്ചാരത്തിന്-ഒരുങ്ങി-കോര്‍ഡിലിയ

കൊച്ചി
വിനോദസഞ്ചാരമേഖലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ക്രൂസ് ടൂറിസം പുനരാരംഭിക്കാൻ ഒരുങ്ങി മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ് കമ്പനി കോർഡിലിയ ക്രൂയിസസ്. സെപ്തംബർമുതൽ കൊച്ചി, ഗോവ, ലക്ഷദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കാണ് വിനോദസഞ്ചാരം നടത്തുന്നത്. ജൂണിൽ നടത്താനിരുന്ന ആദ്യയാത്ര കോവിഡ് രണ്ടാംതരം​​ഗംമൂലം ഉപേക്ഷിച്ചു. യാത്രകളിൽ സുരക്ഷയ്ക്ക് പ്രഥമപരി​ഗണന നൽകുമെന്നും മുതിർന്നവരുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിന്‌ പ്രത്യേക ആരോഗ്യസംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ചെക്ക്‌ ഇൻ, ബോർഡിങ് എന്നിവ പൂർണമായും സമ്പർക്കരഹിതമായിരിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  വിവരങ്ങൾക്ക് https://www.cordeliacruises.com സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version