പ്രവാസിക്ഷേമത്തിന് ഊന്നല്‍ നല്‍കിയ ബജറ്റ്: കല കുവൈറ്റ്

പ്രവാസിക്ഷേമത്തിന്-ഊന്നല്‍-നല്‍കിയ-ബജറ്റ്:-കല-കുവൈറ്റ്

കുവൈറ്റ് സിറ്റി> കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും പ്രവാസികളെ കൂടി ചേര്‍ത്തു പിടിക്കുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ്.പ്രവാസിക്ഷേമത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയ ബജറ്റാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് സഭയില്‍ അവതരിപ്പിച്ചത്.

 നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെന്റ് സ്‌കീം വഴി 1000 കോടി രൂപ വായ്പ ലഭ്യമാക്കുന്നതില്‍ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരി മൂലം തിരികെയെത്തിയ 14 ലക്ഷത്തോളം പ്രവാസികളില്‍ ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം.

 കൂടാതെ വിവിധ പ്രവാസി പദ്ധതികള്‍ക്കുള്ള ബഡ്ജറ്റ് വിഹിതം 170 കോടിയായി ഉയര്‍ത്തി. കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കി  അവതരിപ്പിച്ച ബജറ്റ് തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്നും സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തില്‍ പ്രവാസികളെ കൂടി ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ളതാണെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സികെ നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version