അല്‍ ഖസീമില്‍ വാക്‌സിന്‍ ചലഞ്ചിന് തുടക്കം

അല്‍-ഖസീമില്‍-വാക്‌സിന്‍-ചലഞ്ചിന്-തുടക്കം

ബുറൈദ > കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിന് പിന്തുണയുമായി ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വാക്‌സിന്‍ ചലഞ്ചിന് തുടക്കമായി. ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് കേളി കലാ സാംസ്‌കാരിക വേദി മുഖ്യ രക്ഷാധികാരി കെപിഎം സാദിക്ക് ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതിജീവന പോരാട്ടത്തിലും പ്രവാസികളുടെ പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും വാക്‌സിന്‍ ചലഞ്ചുമായി സഹകരിക്കാന്‍ മുഴുവന്‍ പ്രവാസി സമൂഹവും മുന്നിട്ടിറങ്ങണമെന്നും കെപിഎം സാദിക്ക് അഭ്യര്‍ത്ഥിച്ചു. ഖസീം പ്രവാസി സംഘം പ്രസിഡന്റ് സിസി അബൂബക്കര്‍ അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി പര്‍വീസ് തലശ്ശേരി പരിപാടി വിശദീകരിച്ചു. പ്രമോദ് കുര്യന്‍ (ഒഐസിസി), സുല്‍ഫിക്കര്‍ ഒറ്റപ്പാലം (ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), മുഹമ്മദ് ബഷീര്‍ (സെക്രട്ടറി, മലയാളം മിഷന്‍ അല്‍ ഖസീം), ശരീഫ് തലയാട് (അല്‍ ഖസീം മീഡിയ പ്രതിനിധി), ഡോ. ലൈജു (ആരോഗ്യ വിദഗ്ദന്‍), ശിഹാബ് സമാമ (ഐസിഎഫ്), ഖസീം പ്രവാസി സംഘം വിവിധ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ജിതേഷ് പട്ടുവം സ്വാഗതവും ഉണ്ണി കണിയാപുരം നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version