സ്വാതന്ത്യവും ജനാധിപത്യ അവകാശങ്ങളും കവർന്നെടുക്കുന്നു: എഎം. ആരിഫ് എംപി

സ്വാതന്ത്യവും-ജനാധിപത്യ-അവകാശങ്ങളും-കവർന്നെടുക്കുന്നു:-എഎം.-ആരിഫ്-എംപി

കുവൈറ്റ്‌ സിറ്റി > ഇന്ത്യൻ മൈനോരിറ്റീസ് കൾച്ചറൽ സെന്റർ (ഐഎംസിസി) ജിസിസി കമ്മറ്റി ഓൺലൈനായി സംഘടിപ്പിച്ച  സ്വാതന്ത്ര്യദിന സംഗമം ആലപ്പുഴ ലോകസഭ അംഗം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു.  രാജ്യം അഭുമുഖീകരിക്കുന്ന പ്രധാന പ്രശ്നം ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഏകാധിപതികള്‍ ചേർന്ന് ഭരണഘടനയുടെ അന്തസത്ത തകര്‍ത്ത്‌ തരിപ്പണമാക്കുന്നതാണെന്ന് എ എം ആരിഫ് എംപി പറഞ്ഞു

ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷനായി. ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി.

ലോക കേരളസഭ അംഗങ്ങളായ കല കുവൈത്ത് നേതാവ് സാം പൈനമൂട്, ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം എന്നിവരും ഐഎംസിസി ജിസിസി ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം, മുൻ ദുബായ് ഐഎംസിസി പ്രസിഡണ്ട് താഹിർ കൊമ്മോത്ത്, ബഹ്‌റൈൻ ഐഎംസിസി പ്രസിഡണ്ട് മൊയ്തീൻകുട്ടി പുളിക്കൽ, സൗദി ഐഎംസിസി ട്രഷർ നാസർ കുറുമാത്തൂർ, യുഎഇ ഐഎംസിസി സെക്രട്ടറി റഷീദ് തൊമ്മിൽ, ഒമാൻ ഐഎംസിസി പ്രസിഡണ്ട് ഹാരിസ് വടകര, ഖത്തർ ഐഎംസിസി ട്രഷറർ ജാബിർ ബേപ്പൂർ, കുവൈത്ത് ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ഷരീഫ് താമരശ്ശേരി, എൻഎസ്എൽ സംസ്ഥാന പ്രസിഡണ്ട് എൻഎം മഷൂദ്, ഷരീഫ് കൊളവയൽ, എൻകെ ബഷീർ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു.

ജിസിസി എക്സിക്യൂട്ടീവ് അംഗം മുഫീദ് കൂരിയാടൻ സ്വാഗതവും ജോയിന്റ് കൺവീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version