സർവ്വജനക്ഷേമവും വികസനവും മുൻനിർത്തിയുള്ള ബജറ്റ് – എം എ യൂസഫലി

സർവ്വജനക്ഷേമവും-വികസനവും-മുൻനിർത്തിയുള്ള-ബജറ്റ്-–-എം-എ-യൂസഫലി

അബുദാബി> ധനമന്ത്രി കെ.  എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് സാർവ്വജന ക്ഷേമവും വികസനവും  മുൻ നിർത്തിയുള്ള  ഒരു ബജറ്റണെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു.

കോവിഡ് വ്യാപനം സാമ്പത്തിക – ആരോഗ്യ മേഖലകലകളടക്കം  പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ അതിനെ തരണം ചെയ്യാനുള്ള  രണ്ടാം കോവിഡ് പാക്കേജ് യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണ്.   ആരോഗ്യ മേഖലക്ക് നൽകുന്ന ഊന്നൽ   സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും.  പ്രധാനമായും പ്രവാസികളുടെ ക്ഷേമത്തിന് ഊന്നൽ നൽകിയുള്ള പ്രത്യേക വ്യായ്പാ പദ്ധതി ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആശ്വാസം നൽകും. അത് കൂടാതെ യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികൾ  ഉൾപ്പെടെയുള്ളവർക്ക്  സൗജന്യ  വാക്സിൻ ലഭ്യത ഉറപ്പ് വരുത്തുന്ന നടപടികൾ പ്രശംസനീയമാണ്.  പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ലാത്തതും  കൃഷി, തീരദേശ മേഖല,  ടൂറിസം,  വിദ്യാഭ്യാസം എന്നിവക്ക്   പ്രത്യേക പരിഗണന നൽകിയത് ജനങ്ങളിൽ ആത്മവിശ്വാസം പകരുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version