സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് നഴ്‌സുമാര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

സൗദിയില്‍-മലയാളികള്‍-സഞ്ചരിച്ച-വാഹനം-അപകടത്തില്‍പ്പെട്ടു;-രണ്ട്-നഴ്‌സുമാര്‍-മരിച്ചു,-മൂന്ന്-പേര്‍ക്ക്-പരിക്ക്

| Samayam Malayalam | Updated: 05 Jun 2021, 10:17:00 AM

ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

Keralite expat nurses died saudi

സൗദി അറേബ്യയിലെ തെക്കന്‍ അതിര്‍ത്തി പട്ടണമായ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.വാഹനത്തിലുണ്ടായിരുന്ന രണ്ട് നഴ്സുമാരും ഡ്രൈവര്‍ക്കും പരിക്കേറ്റു.നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് മരിച്ച രണ്ട് പേരും. സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരികേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

Also Read: ഖത്തറില്‍ ചൂട് കൂടുന്നതിനൊപ്പം ശക്തമായ കാറ്റും; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
സ്‌നേഹ, റിന്‍സി എന്നീ നഴ്‌സുമാര്‍ നജ്റാന്‍ ജനറല്‍ ആശുപത്രിയിലും ഡ്രൈവര്‍ അജിത്ത് നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്‌റാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ആനപ്പിണ്ടവുമായി ബിജെപി പ്രതിഷേധം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : keralite expat nurses died and three injured in accident in saudi arabia
Malayalam News from malayalam.samayam.com, TIL Network

Exit mobile version