സാരഥി കുവൈറ്റ് ” സ്പോർട്സ് മീറ്റ്’

സാരഥി-കുവൈറ്റ്-”-സ്പോർട്സ്-മീറ്റ്’

കുവൈറ്റ്‌ > സാരഥി കുവൈറ്റ് സംഘടിപ്പിച്ച സാരഥി സ്പോ‌ർട്‌സ്‌ മീറ്റിൽ 586 പോയിന്റ് നേടി ഫഹഹീൽ പ്രാദേശിക സമിതി ഓവർഓൾ കീരിടം നേടി. മറ്റ് 9 രാജ്യങ്ങളിലെ സാരഥി ട്രസ്റ്റ്‌ അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ  സൂര്യനമസ്‌കാരം, പുഷ്അപ്പ്, സ്റ്റാന്റിംഗ് ലെഗ്, റോപ്പ് സ്‌കിപ്പിംഗ്, എന്നിങ്ങനെ 16 വ്യത്യസ്‌ത ഇനങ്ങളിൽ പ്രായത്തിന്റെ  അടിസ്ഥാനത്തിൽ 12 കാറ്റഗറികളായി മൂന്നു വയസ് മുതൽ 86 വയസ് വരെയുള്ള 1300 ഓളം പേർ മാറ്റുരച്ചു. ആരോഗ്യ പരിപാലന ബോധവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസം നീണ്ടു നിൽക്കുന്ന ബിഎംഐ  ചലഞ്ചും നടത്തുന്നുണ്ട്.  അവാർഡ് ദാന ചടങ്ങ്‌ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. ചാമ്പ്യൻസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്‌ അവിനാശ് ഡി ജി ബ്രാൻഡ് അംബാസിഡറായിരിന്നു.

 301 പോയിന്റുമായി ഹസ്സാവി സൗത്ത് യൂണിറ്റും 186 പോയിന്റ്റുമായി മംഗഫ് വെസ്റ്റ് യൂണിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആരാധ്യ ഉദയൻ, നയിൽ ജിതിൻ (കിഡ്‌സ് വിഭാഗം), ഗൗതമി വിജയൻ, അദ്വൈത് സി എ (സൂപ്പർ കിഡ്‌സ് വിഭാഗം), ഇഷ കരളത്ത്, നൈവിൻ ജിതിൻദാസ് (സബ് ജൂനിയർ വിഭാഗം), നൈഗ ജിതിൻദാസ്, വരുൺ ശിവ സജിത്ത് (സബ് ജൂനിയർ പ്ലസ്  വിഭാഗം), ലിയ കരളത്ത്, കാശിനാഥ് കിച്ചു (ജൂനിയർ വിഭാഗം), ഗീതിക ജയകുമാർ, ആദർശ് ബിജു (സീനിയർ  വിഭാഗം), രുചിത്ര ദിനേശ്, സൂരജ് ശ്രീധരൻ (സൂപ്പർ സീനിയർ വിഭാഗം), പ്രീന സുദർശൻ, അവിനാഷ് ഡി ജി (സബ് മാസ്റ്റർ വിഭാഗം), മഞ്ജു സുരേഷ്,  മനോജ് ചന്ദ്രൻ (മാസ്റ്റർ വിഭാഗം), ജീജ സജിത്ത്,  ഷിബു സുകുമാരൻ (സൂപ്പർ മാസ്റ്റർ വിഭാഗം), ശകുന്തള ഗോപിദാസ്, സത്യൻ കെ വി (സീനിയർ സിറ്റിസൺ വിഭാഗം) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
 
യോഗത്തിൽ സാരഥി പ്രസിഡന്റ്‌ സജീവ് നാരായണൻ അദ്ധ്യക്ഷനായി. സാരഥി ജനറൽ സെക്രട്ടറി സി വി ബിജു, ഫഹഹീൽ പ്രാദേശിക സമിതി കൺവീനർ ജിതിൻ ദാസ് എന്നിവർ സംസാരിച്ചു. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version