ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ 
ആപ്പുമായി ഓഗ്‌മോണ്ട്

ഡിജിറ്റല്‍-സ്വര്‍ണം-വാങ്ങാന്‍-
ആപ്പുമായി-ഓഗ്‌മോണ്ട്

കൊച്ചി > ഡിജിറ്റൽ സ്വർണവ്യാപാര പ്ലാറ്റ്‌ഫോമായ ഓഗ്‌മോണ്ട് ഗോൾഡ് ഫോർ ഓൾ വീട്ടിലിരുന്ന് സ്വർണം വാങ്ങാനുള്ള ആപ് അവതരിപ്പിച്ചു. ഓൺലൈനായി വാങ്ങുന്ന സ്വർണം വോൾട്ടിൽ സൂക്ഷിക്കും.

എപ്പോൾ വേണമെങ്കിലും  തത്സമയ വിലയിൽ സ്വർണം വാങ്ങുകയോ വിൽക്കുകയോ ചെയ്യാമെന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. 24 കാരറ്റ് സ്വർണം ഏത് അളവിലും വീട്ടിൽ ലഭ്യമാക്കുമെന്നും ഇത് ജ്വല്ലറികളിൽ മാറ്റിവാങ്ങാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഓഗ്‌മോണ്ടിന്റെ ഗോൾഡ് ഫോർ ഓൾ ആപ് ഡൗൺലോഡ് ചെയ്‌തോ www.augmont.com എന്ന വെബ്സൈറ്റിലൂടെയോ കുറഞ്ഞത് ഒരു രൂപയ്ക്കുമുതൽ ഡിജി ഗോൾഡ് വാങ്ങാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version