മുടിയുടെ ഉള്ള് കൂട്ടുന്ന 4 സൂത്ര വിദ്യകൾ

മുടിയുടെ-ഉള്ള്-കൂട്ടുന്ന-4-സൂത്ര-വിദ്യകൾ

എത്ര നീളമുള്ള മുടിയാണെങ്കിലും ഉള്ള് കുറവാണെങ്കിൽ കാണാൻ ഭംഗി ഉണ്ടാകുമോ? മുടിയുടെ ഉള്ള് വർധിപ്പിക്കാനായി ഇനി കടയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഒന്നും വാങ്ങി ഉപയോഗിക്കണോ, ഈ പ്രകൃതിദത്ത പരിഹാരങ്ങൾ ഉള്ളപ്പോൾ?

how to get thicker hair

മുടിയുടെ ഉള്ള് കൂട്ടുന്ന 4 സൂത്ര വിദ്യകൾ

ഹൈലൈറ്റ്:

  • മുടിയുടെ ഉള്ള് വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ അറിയാം
  • വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഹെയർ മാസ്കുകൾ

കട്ടിയുള്ളതും നീളമുള്ളതും ഉള്ളുള്ളതുമായ മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉള്ള് കുറഞ്ഞ മുടി കാഴ്ച്ചയിൽ വിഷമകരമാകാം, ഇത് കഷണ്ടിയുടെയും അലോപ്പീസിയയുടെയും അടയാളമായിരിക്കാം. ഉള്ള് കുറഞ്ഞ മുടിയാണ് പല ആളുകളുടെയും സൗന്ദര്യ പ്രശ്നം. കാര്യം നീണ്ടു കിടക്കുന്ന മുടിയാണെങ്കിലും വേണ്ടത്ര കട്ടി ഇല്ലാത്തത് മുടിയുടെ ഭംഗി കവർന്നെടുക്കും. എന്നാൽ ഇതാ ചില പ്രകൃതിദത്ത ചേരുവകളുടെ സഹായത്താൽ കട്ടിയും നല്ല ഉള്ളുള്ളതുമായ മുടിയിഴകൾ ലഭിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഹെയർ പായ്ക്കുകൾ…

നമ്മുടെ ശിരോചർമ്മത്തിൽ കൂടുതൽ മുടി വളരുവാനായി നാം വിവിധ ഷാംപൂകളും ചികിത്സകളുടെയും സഹായം തേടാറുണ്ട്. എന്നാൽ ഈ രാസവസ്തുക്കൾ നിറഞ്ഞ കേശ സംരക്ഷണ ഉൽപ്പന്നങ്ങളും ഹെയർ ട്രീറ്റ്‌മെന്റുകളും ഉപയോഗിക്കുമ്പോൾ, നാം യഥാർത്ഥത്തിൽ നമ്മുടെ മുടിയിഴകൾക്ക് കൂടുതൽ നാശമുണ്ടാക്കുന്നു. മുടിയുമായി ബന്ധപ്പെട്ട നമ്മുടെ എല്ലാ ആശങ്കകൾക്കും പ്രകൃതിദത്തമായ ധാരാളം പരിഹാരമുണ്ട്. നേർത്ത മുടിയുടെ പ്രശ്നത്തെ നേരിടാനുള്ള മികച്ച മാർഗമാണ് പ്രകൃതിദത്ത ചേരുവകൾ. നിങ്ങളുടെ മുടി സ്വാഭാവിക ഒറ്റമൂലികൾ ഉപയോഗിച്ച് ചികിത്സിക്കുമ്പോൾ, നിങ്ങൾ അതിന് കുറച്ച് സമയം നൽകണം. തൽക്ഷണ ഫലങ്ങളൊന്നും ഒരിക്കലും പ്രതീക്ഷിക്കരുത്!
എണ്ണമയം കൂടുതലുള്ള മുടി എങ്ങനെ കൈകാര്യം ചെയ്യാം?
മുടിയുടെ ഉള്ള് കൂട്ടാൻ സഹായിക്കുന്ന ഹെയർ മാസ്കുകൾ

പതിവായി പ്രയോഗിക്കുമ്പോൾ ഈ ഹെയർ പായ്ക്കുകൾ നിങ്ങളുടെ മുടിയുടെ ഘടന ക്രമേണ മാറ്റും. എല്ലാ ആഴ്ചയും ഈ ഹെയർ മാസ്കുകൾ ഇടാൻ ശ്രമിക്കുക.

1) ചെമ്പരത്തി വെള്ളം : ഒരു ചെമ്പരത്തി പൂവും, അതിന്റെ ഏകദേശം 5-6 ഇലകളും രാത്രി മുഴുവൻ തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുക. പിറ്റേന്ന് രാവിലെ, ഇലകളും പൂവും പിഴിഞ്ഞ് നീക്കം ചെയ്ത് വെള്ളം എടുക്കുക. ഈ ചെമ്പരത്തി വെള്ളത്തിൽ നിങ്ങളുടെ മുടി പതിവായി കഴുകുക. മുടി ഷാംപൂ ചെയ്തതിനു ശേഷവും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.

2) അവോക്കാഡോ ഹെയർ മാസ്ക്: ഒരു അവോക്കാഡോ പഴം എടുത്ത് നന്നായി ഉടച്ചെടുത്ത് മിനുസമാർന്ന പൾപ്പ് ഉണ്ടാക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീയും ഒരു ടേബിൾ സ്പൂൺ ഉലുവ പൊടിയും ചേർക്കുക. കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി, ഇത് മുടിയിൽ തുല്യമായി പുരട്ടുക. അരമണിക്കൂറോളം ഇട്ടുവച്ച ശേഷം, നേരിയ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

3) മാമ്പഴ ഹെയർ മാസ്ക്: ഒരു മാമ്പഴത്തിന്റെ പൾപ്പിൽ ഒരു ടേബിൾ സ്പൂൺ തൈര്, രണ്ട് ടേബിൾ സ്പൂൺ ബദാം എണ്ണ എന്നിവ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം, ഇത് കഴുകിയ മുടിയിൽ പുരട്ടുക. ഏകദേശം 30 മിനിറ്റ് വച്ച് വരണ്ടതാക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ മുടി കഴുകുക.

4) പപ്പായ, നാരങ്ങ നീര് മാസ്ക്: കുറച്ച് പപ്പായ പൾപ്പ് എടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ കടലപ്പൊടി, നാരങ്ങ നീര് എന്നിവ ചേർക്കുക. ഇത് ശരിയായി ഇളക്കി യോജിപ്പിക്കുക. നനഞ്ഞ മുടിയിൽ ഇത് പ്രയോഗിച്ച് ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം, തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകുക. പപ്പായയുടെ ഗന്ധം നിങ്ങൾക്ക് സുഖകരമല്ലെങ്കിൽ, അതിനു ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

മുഖകാന്തി കൂട്ടാൻ തേങ്ങാപ്പാൽ വിദ്യ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : 4 amazing hair masks to get thick hair naturally
Malayalam News from malayalam.samayam.com, TIL Network

Exit mobile version