Ken Sunny | Samayam Malayalam | Updated: Aug 27, 2021, 3:55 PM
ലഷിന് ലാക്ടോസ് ഇന്ട്രോളറെന്റ് എന്നൊരവസ്ഥയുണ്ട്. അതായത് പാലുല്പന്നങ്ങൾ എന്ത് കഴിക്കുമ്പോഴും ലാഷിന്റെ വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടും. ഇത് ഒടുവിൽ കീഴ്ശ്വാസമായി പരിണമിക്കും. ഇതാണ് വിഡിയോയായി ചിത്രീകരിക്കുന്നത്.
PC: Instagram/ Lush Botanist (mslushbotanist)
ഹൈലൈറ്റ്:
- ഇന്റർനെറ്റിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഒരാൾ താനോട് കീഴ്ശ്വാസം വിടാൻ പറഞ്ഞായിരുന്നത്രെ തുടക്കം.
- 175 ഡോളർ വരെയാണ് തന്റെ കീഴ്ശ്വാസ വീഡിയോയ്ക്ക് ലഷ് ഈടാക്കുന്നത്.
- കുപ്പികളിൽ കീഴ്ശ്വാസം നടത്തി അത് വില്പന നടത്തിയും ലഷ് പണം സമ്പാദിക്കുന്നുണ്ട്.
കീഴ്ശ്വാസം, പച്ചമലയാളത്തിൽ പറഞ്ഞാൽ ‘വളി’ വിറ്റ് ലക്ഷങ്ങൾ നേടുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ നിങ്ങൾ അറിയേണ്ട ഒരു വ്യക്തിയാണ് ലഷ് ബൊട്ടാനിസ്റ്റ്. ‘ഇന്റർനെറ്റിലെ കീഴ്ശ്വാസ രാജ്ഞി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കക്ഷിയാണ് ലഷ്. ഇന്റർനെറ്റിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഒരാൾ താനോട് കീഴ്ശ്വാസം വിടാൻ പറഞ്ഞായിരുന്നത്രെ തുടക്കം. ചിന്തിക്കുമ്പോൾ ജാള്യം തോന്നുമെങ്കിലും ഇത്തരം വിഡിയോകൾക്ക് ആവശ്യക്കാർ ഏറെയാണ് എന്നാണ് ലഷ് പറയുന്നത്. തന്റെ ആദ്യ കീഴ്ശ്വാസ വീഡിയോ തന്നെ ഏറ്റവും ജനപ്രിയ വീഡിയോകളിൽ ഒന്നായി മാറി എന്നും ലഷ് വ്യക്തമാക്കുന്നു.
“ഞാൻ മൂന്ന് വർഷമായി ഈ ബിസിനസ്സ് ചെയ്യുന്നു. എനിക്ക് വീണ്ടും വീണ്ടും അഭ്യർത്ഥനകൾ ലഭിക്കുന്നു … നിങ്ങൾക്കറിയാമോ, ആളുകൾ ഇതിന് എനിക്ക് പണം നൽകും”, ലഷ് ചാനൽ 4-നോട് പറഞ്ഞു. മികച്ച ഗുണനിലവാരമുള്ള കീഴ്ശ്വാസം പുറപ്പെടുവിക്കാൻ തന്റെ ഭക്ഷണക്രമം ക്രമീകരിച്ചതായി ലഷ് പറയുന്നു. വീഡിയോ ആവശ്യപ്പെടുന്നവരുടെ നിബന്ധനകൾ അനുസരിച്ചാണ് വീഡിയോ ചിത്രീകരിക്കുന്ന ദിവസം പർമേസൻ ചീസ് കഴിക്കണോ അതോ മോസറെല്ല ചീസ് കഴിക്കണോ എന്ന് ലഷ് തീരുമാനിക്കുന്നത്.
ലഷിന് ലാക്ടോസ് ഇന്ട്രോളറെന്റ് എന്നൊരവസ്ഥയുണ്ട്. അതായത് പാലുല്പന്നങ്ങൾ എന്ത് കഴിക്കുമ്പോഴും ലാഷിന്റെ വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടും. ഇത് ഒടുവിൽ കീഴ്ശ്വാസമായി പരിണമിക്കും. 175 ഡോളർ വരെയാണ് തന്റെ കീഴ്ശ്വാസ വീഡിയോയ്ക്ക് ലഷ് ഈടാക്കുന്നത്. ഒരു ദിവസം കൊണ്ട് ഇത്തരത്തിൽ 4000 ഡോളർ വരെ ലാഷ് സമ്പാദിച്ചിട്ടുണ്ട്.
ഇതുവരെ ലാഷ് ഈ രീതിയിൽ നേടിയ പണം എത്രയെന്നോ? 25,000 ഡോളറിലധികം, അതായത് ഏകദേശം 18.5 ലക്ഷം രൂപ.
മൈക്രോഫോണിന് മുന്നിൽ കീഴ്ശ്വാസം വിട്ടാണ് തന്റെ വീഡിയോ ലാഷ് കുറ്റമറ്റതാക്കുന്നത്. കുപ്പികളിൽ കീഴ്ശ്വാസം നടത്തി അത് വില്പന നടത്തിയും ഉപഭോക്താക്കൾക്ക് ഇഷ്ടപെട്ട കോലുമിട്ടായിയിൽ കീഴ്ശ്വാസം ചെയ്തും ലഷ് പണം സമ്പാദിക്കുന്നുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : this womens earns rs 18.5 lakh by selling her fart videos online
Malayalam News from malayalam.samayam.com, TIL Network