അമിതവണ്ണവും അമിത ഭാരവുമെല്ലാം കുറയ്ക്കാൻ വഴികളെല്ലാം പരീക്ഷിച്ച് മടുത്തവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും യോഗ ശീലിക്കുന്നത് നിങ്ങളുടെ അധിക കലോറി എരിച്ച് കളയാൻ സഹായിക്കും.
ഭാരം കുറയ്ക്കാൻ 10 യോഗാസനങ്ങൾ
ഹൈലൈറ്റ്:
- യോഗ ചെയ്ത് ശരീരഭാരം കുറയ്ക്കാം.
- ഇതിന് സഹായിക്കുന്ന 10 യോഗാസനങ്ങൾ
യോഗ വളരെ മൃദുവായി ചെയ്യുന്ന ഒരു പ്രവൃത്തിയാകാം, പക്ഷേ അത് നമ്മുടെ കലോറി കത്തിച്ചുകളയാൻ വളരെയധികം സഹായിക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു മികച്ച ജീവിതയാത്ര ആരംഭിക്കുന്നതിന് ശരീരഭാരം കുറയ്ക്കുക എന്നത് അത്യാവശ്യമാണ്. അതിനുള്ള 10 യോഗ പൊസിഷനുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.
1. ബോട്ട് പോസ്:
ഈ യോഗ പൊസിഷൻ ശരീരം മുഴുവൻ ആരോഗ്യകരമാക്കുന്ന ഒരു വ്യായാമമാണ്. ഇത് നിങ്ങളുടെ ശരീരം അയവുള്ളതാക്കുകയും പേശികളുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പേശികളെ ശക്തിപ്പെടുത്തുന്ന ഉപാപചയ പ്രവർത്തനത്തെ ഇൗ പൊസിഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അങ്ങനെ കൂടുതൽ കലോറി കത്തിച്ച് ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നു.
ചെയ്യേണ്ട വിധം :
– യോഗ മാറ്റിൽ കാലുകൾ നീട്ടി നേരെ ഇരിക്കുക
-ശേഷം കാൽമുട്ടുകൾ വളയ്ക്കുക.
– നിങ്ങളുടെ ഹിപ്പ് തറയ്ക്ക് സമാന്തരമായിരിക്കുന്നതുപോലെ കാലുകൾ തറയിൽ നിന്ന് ഉയർത്തുക
– കൈകൾ തറയ്ക്ക് സമാന്തരമായി നീട്ടുക
– ഏകദേശം 30 സെക്കൻഡ് ഇതേ പൊസിഷനിൽ നിൽക്കണം
– 5 തവണ ഇത് തുടർച്ചയായി ആവർത്തിച്ച് ചെയ്യണം.
2. അപ്‌വേർഡ് പ്ലാങ്ക്:
യോഗ ചെയ്യുന്ന ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഇത് അൽപം കഠിനമായ ഒരു പൊസിഷൻ ആണ്. പക്ഷേ ശരീരഭാരം കുറയ്ക്കാൻ ഇത് വളരെയധികം ഗുണം ചെയ്യും. ഇത് പരിശീലിച്ചു കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടുണ്ടാകില്ല. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച യോഗ പോസുകളിൽ ഒന്നാണിത് എന്നതുകൊണ്ട് ഇത് യോഗയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പൊസിഷനാണ്.
ഇങ്ങനെ ചെയ്യാം :
– ആദ്യം കാലുകൾ നീട്ടി നേരെ ഇരിക്കണം.
– അതിനു ശേഷം നിങ്ങളുടെ കൈകൾ അരക്കെട്ടിന് പിന്നിൽ വയ്ക്കുക, വിരലുകൾ കാലിലേക്ക് ചൂണ്ടുന്നരീതിയിൽ വെക്കണം.
– നിങ്ങളുടെ പാദങ്ങൾ നേരെവെച്ച് പതുക്കെ എഴുന്നേൽക്കാൻ ശ്രമിക്കുക
– എഴുന്നേൽക്കുേമ്പാൾ തല പതിയേ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കണം.
ഇത് ആദ്യം അൽപ്പം ബുദ്ധിമുട്ടായി തോന്നാം. കാരണം ഇത് പുഷ് അപ്പ് ചെയ്യുന്നതിന്റെ നേരെ വിപരീതമായ പൊസിഷനാണ്. എന്നാൽ പരിശീലനത്തിലൂടെ ഇത് എളുപ്പം ചെയ്യാം.
3. വാരിയർ പോസ്:
പേര് സൂചിപ്പികുന്നതുപോലെത്തന്നെ ഒരു യോദ്ധാവിനെപ്പോലെ നിന്നുകൊണ്ടുള്ള യോഗാ പൊസിഷൻ തന്നയാണ് ഇത്. അധികം ബുദ്ധിമുട്ടില്ലാതെതന്നെ ഇത് ചെയ്യാനും കഴിയും.
– ആദ്യം നിങ്ങളുടെ കാലുകൾ ഒരുമിച്ച് വെക്കണം
– ഇനി നിങ്ങളുടെ കാലുകൾ മുന്നോട്ടും പിന്നോട്ടും നീട്ടണം.
– ഇപ്പോൾ നിങ്ങളുടെ മുൻ കാലിന്റെ കാൽമുട്ടുകൾ വളച്ച് മറ്റൊന്ന് തറയ്ക്ക് സമാന്തരമായി നിർത്താൻ ശ്രദ്ധിക്കണം.
– തലയ്ക്ക് മുകളിൽ കൈകൾ ഉയർത്തിപ്പിടിക്കുക.
– നിങ്ങൾക്ക് കഴിയുന്നത്ര അനങ്ങാതെ ഇതേ പൊസിഷനിൽ നിൽക്കാൻ ശ്രമിക്കണം.
– ഇനി കാലുകൾ പരസ്പരം മാറ്റിവെച്ച് ഇതുപോലെതന്നെ ആവർത്തിക്കുക.
4. ത്രികോണാസന:
നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന, ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന യോഗ പൊസിഷനാണ് ട്രയാംഗിൾ പോസ് അല്ലെങ്കിൽ ത്രികോണാസനം. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ നേരിട്ട് ഒന്നും ചെയ്യുന്നില്ലെങ്കിലും ഇത് ദഹനത്തെ വർദ്ധിപ്പിക്കുകയും വയറിലെ കൊഴുപ്പ് ഒഴിവാക്കുകയും ചെയ്യുന്നു.
– നിങ്ങളുടെ കൈകൾ മുകളിലേക്ക് നിർത്തുക
– ഇനി നിങ്ങളുടെ കാലുകൾ രണ്ട് വശങ്ങളിലേക്ക് വെക്കണം.
– നിങ്ങളുടെ കൈയുടെ അതേ വശത്തെ പാദങ്ങളിൽ തൊട്ടുകൊണ്ട് സ്ട്രച്ച് ചെയ്യണം. ഒരു ത്രികോണം പോലെ
– നിങ്ങളുടെ മുകളിലെ കൈ നിങ്ങളുടെ കണ്ണുകൾക്കൊപ്പം നിൽക്കണം.
– ഏകദേശം 5-6 സെക്കൻഡ് വരെ ഇൗ പൊസിഷനിൽ തുടരണം
– അതിനുശേഷം വശം മാറി ഇതുപോലെ തന്നെ ആവർത്തിക്കണം.
5. സൂര്യനമസ്കാരം:
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ജനപ്രിയമായ യോഗയാണ് സൂര്യനമസ്കാരം. ഏകദേശം 12ഓളം ശ്വാസോച്ഛ്വാസം കൊണ്ട് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്പർശിക്കുന്ന ഒരു യോഗാസനമാണ് ഇത്. ഈ ഒരൊറ്റ യോഗ പൊസിഷനിൽ തന്നെ മറ്റ് പല യോഗ മുറകളും ഉൾപ്പെടുന്നുണ്ട്.
ചെയ്യാം ഇങ്ങനെ:
– ആദ്യം നിങ്ങൾ നേരെ നിൽക്കണം
– അതിനുശേഷം നന്നായി ശ്വാസം ഉള്ളിലേക്കെടുത്ത് കൈകൾ മുകളിലേക്ക് ഉയർത്തുക
– മുന്നോട്ട് കുനിഞ്ഞുനിന്ന് ശ്വാസം പുറത്തേക്കു വിടുക.
– ഇനി നിങ്ങളുടെ പാദങ്ങൾ പ്ലാങ്ക് പോസിലേക്ക് തിരികെ വെക്കുക.
– ഏകദേശം 5 തവണ ശ്വാസോച്വാസം എടുക്കുന്നതുവരെ അങ്ങനെതന്നെ നിൽക്കുക.
– ഇനി കാൽമുട്ടുകൾ താഴേക്കാക്കി നിങ്ങളുടെ ശരീരം തറയിലേക്ക് അടുപ്പിക്കണം.
– ശേഷം നിങ്ങളുടെ കൈകൾ തോളിനടിയിൽ വച്ചുകൊണ്ട് കാലുകൾ നീട്ടുക
-ഇനി പതിയെ ശ്വാസമെടുത്തുകൊണ്ട് കോബ്ര പോസിലേക്ക് തിരിയണം.
– ശേഷം ശ്വാസം പതിയെ വിട്ടുകൊണ്ട് ഡോഗ് ഫേസിങ് പോസിലേക്ക് മാറണം.
– 5 തവണ ശ്വാസമെടുക്കുന്നതുവരെ ഇങ്ങനെ നിൽക്കണം.
– ഇനി ശ്വസിക്കുകയും കൈകൾ മുകളിലേക്ക് ഉയർത്തുകയും ചെയ്യണം.
– അതിനുശഷം വിശ്രമമാകാം.
6. കോബ്ര പോസ്:
ഭുജംഗാസന എന്നും കോബ്ര പോസ് അറിയപ്പെടുന്നുണ്ട്. ഇത് ഒരു പാമ്പിന്റെ പോസിനോട് സാമ്യമുള്ള യോഗാസനമാണ്.. നിങ്ങളുടെ ശരീരത്തിലെയും വയറിലെയും പേശികളുടെയും കൊഴുപ്പ് കുറയ്ക്കുന്നതിന് ഇത് വളരെ നല്ലതാണ്. എന്നാൽ ഗർഭിണികൾക്ക് ഇത് ചെേയണ്ടേതില്ല.
ചെയ്യേണ്ട വിധം:
– യോഗ മാറ്റിലേക്ക് അഭിമുഖമായി കിടക്കുക. കാലുകൾ തറയിൽ പരത്തിവെക്കണം, കൈപ്പത്തികൾ ഇരുവശത്തേക്കും വെക്കണം
– ഇനി രണ്ട് കൈകളും തറയിൽ അമർത്തി നിങ്ങളുടെ വിരലുകൾ തോളിെൻറ തൊട്ടുതാഴെയാണെന്ന് ഉറപ്പാക്കുക.
– ശേഷം നിങ്ങളുടെ തോളുകൾ പതുക്കെ, അൽപം പിന്നിലേക്ക് വലിക്കുക
– ഇനി നിങ്ങളുടെ നട്ടെല്ലിന് നേരെ വയറിലേക്ക് ബലം കൊടുത്ത് ശരീരം കൂടുതൽ മുകളിലേക്ക് വളയ്ക്കുക.
– ശേഷം നിങ്ങളുടെ കൈകളും ഇടുപ്പും കാലുകളും തറയിൽ ഉറപ്പിച്ചുനിർഡതതി, നിങ്ങളുടെ മുകൾഭാഗം ഉയർത്തുക. നിങ്ങളുടെ താടിയും മുകളിലേക്ക് വരണം
– ഇങ്ങനെ 4-5 പൂർണ്ണ ശ്വാസം എടുക്കുന്നതുവരെ നിൽക്കണം.
7. ഡൗൺവേഡ് ഫേസിങ് ഡോഗ് പോസ്:
പേരിൽ തന്നെ ഈ പൊസിഷൻ നമ്മുടെ മനസിലേക്കെത്തിക്കും. ശരീരഭാരം കുറയ്ക്കാൻ അനിയോജ്യമായ ഒരു നല്ല യോഗ പൊസിഷനാണ് ഇത്.
– യോഗ മാറ്റിൽ കിടക്കുക
– പതുക്കെ കൈകാലുകൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരം ഉയർത്തി ഒരു ചെറിയ പർവ്വതം കണക്കെയുള്ള പൊസിഷനിലേക്ക് വരുക.
– ചിലപ്പോൾ ഇത് നിങ്ങളുടെ വയറി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. പക്ഷേ പരിശീലനത്തിലൂടെ ഇത് ശരിയാക്കാം.
8. ചെയർ പോസ്:
പേരുപോലെ തന്നെയാണ് ഇൗ യോഗ പൊസിഷനും. നിങ്ങൾ ഒരു കസേരയിൽ ഇരിക്കുന്നതു പോലെ ഒരു പൊസിഷൻ ഉണ്ടാക്കുകയാണ് ഇൗ യോഗാസനത്തിലൂടെ
– ആദ്യം, നിങ്ങളുടെ കാലുകൾ ഒന്നിച്ച് വെച്ചള കൈകൾ തലയ്ക്ക് മുകളിലേക്ക് ഉയർത്തി നിൽക്കുക.
– ഇനി രണ്ട് കാൽമുട്ടുകളും ഒരേസമയം വളക്കണം. താഴേക്ക് നോക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ കാണണം.
– ഇൗ പോസ് 30 സെക്കൻഡ് തുടരുക.
– ഇനി അൽപനേരം നിർത്തി വീണ്ടും തുടരുക.
9. സീറ്റ് ഫോർവേർഡ് ബെൻറ് പോസ്:
ഇത് അൽപ്പം ബുദ്ധിമുട്ടേറിയ ഒരു യോഗാസനം തന്നെയാണ്. പക്ഷേ ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഇൗ പൊസിഷന് വളരെ വലിയ പങ്കുതന്നെയുണ്ട്.
– നിങ്ങളുടെ കാലുകൾ നേരെ നീട്ടിവെച്ച് യോഗ മാറ്റിൽ ഇരിക്കുക.
– ഇനി നിങ്ങളുടെ കൈകൾ മുന്നിലേക്ക് നേരെ കൊണ്ടുവരിക. തുടർന്ന് സാവധാനം തലക്ക് മുകളിലേക്ക് ഉയർത്തുക.
– ഇനി നന്നായി ശ്വസിച്ച് നട്ടെല്ല് നേരെ നിവർന്നിരിക്കുക
– ശേഷം നിങ്ങൾ ശ്വാസം എടുക്കുമ്പോൾ മുന്നോട്ട് കുനിഞ്ഞ് കൈകൊണ്ട് കാലിൽ സ്പർശിക്കാൻ ശ്രമിക്കുക.
– ഓരോ ശ്വസനത്തിലും നിങ്ങൾ മുന്നോട്ട് വളയും.
10. ഗ്യാസ് റിലീസ് പോസ്:
ഫലപ്രദമായ യോഗകളിൽ ഒന്നാണ് ഈ പൊസിഷൻ. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ഇൗ പൊസിഷൻ ദഹനം വർദ്ധിപ്പിക്കുകയും വയറ്റിലെ ഗ്യാസ് നീക്കുകയും ചെയ്യുന്നു
– കാലുകൾ നീട്ടിക്കൊണ്ട് തറയിൽ പുറകിലേക്ക് നേരെ കിടക്കുക.
– ഇനി നിങ്ങളുടെ ഒരു കാൽമുട്ടിന് മടക്കുക
– കാൽമുട്ട് ചെറുതായി വളച്ച് നെഞ്ചിൽ സ്പർശിക്കാൻ ശ്രമിക്കുക
– നിങ്ങളുടെ കൈകൾ കൊണ്ട് മുട്ടുകൾ പൂട്ടിവെക്കുക
– ഇനി നിങ്ങളുടെ കഴുത്ത് മുന്നോട്ട് ഉയർത്തി കാൽമുട്ടുകളിൽ നിങ്ങളുടെ മൂക്ക് തട്ടിക്കാൻ ശ്രമിക്കുക.
– കുറച്ച് നിമിഷങ്ങൾ ഇതുപോലെ പിടിക്കണം
– ഇനി രണ്ട് കാലുകളും ഒരേസമയം ഇങ്ങനെ ചെയ്യുക.
ഫേഷ്യൽ യോഗ ചെയ്ത് നെറ്റിയിലെ ചുളിവകറ്റാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 10 best yoga positions to lose weight effectively
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download