പ്രവാസികൾക്ക് വയറിങ്​ ലൈസൻസ് നൽകുന്നത് നിർത്തി: ഒമാന്‍

പ്രവാസികൾക്ക്-വയറിങ്​-ലൈസൻസ്-നൽകുന്നത്-നിർത്തി:-ഒമാന്‍

| Samayam Malayalam | Updated: 07 Jun 2021, 09:52:00 AM

സ്വ​ദേ​ശി​ക​ളു​ടെ നി​യ​മ​നം വേഗത്തിലാക്കാനും അടുത്ത മാസത്തേടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും ആണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Electrical wiring licences not to be issued or renewed for expats

ഒമാന്‍: പ്രവാസി തൊഴിലാളികൾക്ക് ഇലക്ട്രിക്കൽ വയറിങ് ലൈസൻസ് നൽകുന്നത് ഒമാനിലെ പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി അവസാനിപ്പിച്ചു. രാജ്യത്ത് സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രവാസി തൊഴിലാളികൾക്ക് ലൈസൻസ് പുതുക്കുന്ന നടപടി നിര്‍ത്തിയതായി ഒമാന്‍ ഭരണകൂടം അറിയിച്ചു. ഇന്നലെ ഇതു സംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കി.വൈദ്യുതി വകുപ്പിലെ 800 തൊഴിലാളികളെ സ്വദേശിവത്കരിക്കാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. സ്വദേശികളുടെ നിയമനം വേഗത്തിലാക്കാനും അടുത്ത മാസത്തേടെ നടപടികൾ പൂർത്തീകരിക്കാനും ആണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒമാനി യുവാക്കൾക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകാനും വയറിങ് ലൈസൻസ് നല്‍കാന്‍ ആണ് പുതിയ തീരുമാനം.

Also Read: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; കൊവിഷീല്‍ഡ് വാക്‌സിന് സൗദിയുടെ അംഗീകാരം
ഈ വർഷം 32,000 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ട്ടിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ ഒമാനി പൗരന്‍മാര്‍ക്ക് തൊഴിൽ നൽകുന്നതിനുള്ള ശ്രമങ്ങള്‍ ഇതിന്‍റെ ഭാഗമായി ആരംഭിച്ചു. പ്രതിരോധ മന്ത്രാലയത്തിലും, വൈദ്യുതി വകുപ്പിലും തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഒമാനികളുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്വദേശിവത്കരണം ശക്തമാക്കുന്നതിലൂടെ മലയാളികളടക്കമുള്ള പ്രവാസികളുടെ തൊഴില്‍ നഷ്ടമാകും.

പാതി ശമ്പളം നാട്ടുകാര്‍ക്ക് നല്‍കി പഞ്ചായത്തംഗങ്ങള്‍

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : electrical wiring licences not to be issued or renewed for expats due to omanisation
Malayalam News from malayalam.samayam.com, TIL Network

Exit mobile version