ഷീജു ജേക്കബിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷീജു-ജേക്കബിന്റെ-മൃതദേഹം-ഇന്ന്-നാട്ടിലേക്ക്-കൊണ്ടുപോകും

കുവൈറ്റ് സിറ്റി> കഴിഞ്ഞ ദിവസം കുവൈറ്റില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ച ആലപ്പുഴ മാവേലിക്കര  സ്വദേശി ഷീജു ജേക്കബിന്റെ മൃതദേഹം ഇന്ന് 07/06/2021  ജെസിറ  എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തിലും ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെയാണ്.

മൃതദേഹം എയര്‍പോര്‍ട്ടില്‍ നിന്നും സ്വദേശത്തേക്കു കൊണ്ടുപോകാന്‍ നോര്‍ക്ക ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാര്യ: വത്സമ്മ ഷീജു (സബ ആശുപത്രി ജീവനക്കാരിയാണ്) മക്കള്‍ : വിശാല്‍ ഗ്രെഗ് ഷീജു ജേക്കബ്, വര്‍ഷ ആന്‍ ഷീജു ജേക്കബ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version