ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞത് അര ലക്ഷത്തിലേറെ പ്രവാസി ജീവനക്കാര്‍

ബഹ്‌റൈനില്‍-കഴിഞ്ഞ-വര്‍ഷം-കുറഞ്ഞത്-അര-ലക്ഷത്തിലേറെ-പ്രവാസി-ജീവനക്കാര്‍

| Lipi | Updated: 08 Jun 2021, 05:01:00 PM

2020ലും 2019ലും നല്‍കപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം താരതമ്യം ചെയ്താണ് ഈ കണ്ടെത്തല്‍

Bahrain news

മനാമ: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അര ലക്ഷത്തിലേറെ പ്രവാസികള്‍ ബഹ്‌റൈനില്‍ കുറഞ്ഞതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. 2020ലും 2019ലും നല്‍കപ്പെട്ട വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം താരതമ്യം ചെയ്താണ് ഈ കണ്ടെത്തല്‍. 2019ല്‍ 592,000 വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയിരുന്ന സ്ഥാനത്ത് 2020 ആകുമ്പോഴേക്കും അത് 535,000 ആയി കുറഞ്ഞതായി അതോറിറ്റി വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 9.7 ശതമാനത്തിന്റെ കുറവാണ് ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം, ബഹ്‌റൈന്‍ ജോലിക്കാരുടെ എണ്ണത്തില്‍ നാമമാത്രമാത്രമായ കുറവാണ് രേഖപ്പെടുത്തിയത്. 2019ല്‍ 153,853 സ്വദേശി തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 152,678 പേരാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉള്ളത്. 1175 പേരുടെ കുറവ് മാത്രമാണ് സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ രാജ്യത്തുള്ളത്. അതായത് 0.7 ശതമാനം മാത്രം.

Also Read: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്ക് ജൂലായ് ആറു വരെ നീട്ടി
10ല്‍ കുറവ് തൊഴിലാളികളുള്ള ചെറുകിട കമ്പനികളിലാണ് കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയത്- 48.7 ശതമാനം. അതേസമയം, കഴിഞ്ഞ വര്‍ഷം അവാസന പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തില്‍ 19.6 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തില്‍ സ്വദേശിയുടെ ശരാശരി ശമ്പളത്തില്‍ 3.2 ശതമാനത്തിന്റെ വര്‍ധനവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായി. നേരത്തേ 528 ദിനാറായിരുന്നത് 545 ദിനാറിയാണ് ഉയര്‍ന്നത്.

ചക്ക വറുത്ത് കവറിൽ നിറച്ച് വീടുകളിലേക്ക്; കുട്ടികൾക്കും കരുതലൊരുക്കി ഒരു മെമ്പര്‍

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : half a million expatriate workers were left in bahrain the last year
Malayalam News from malayalam.samayam.com, TIL Network

Exit mobile version