നാടന്‍ മുട്ടക്കറി ഉണ്ടെങ്കില്‍ ഊണ് അടിപൊളി

നാടന്‍-മുട്ടക്കറി-ഉണ്ടെങ്കില്‍-ഊണ്-അടിപൊളി

പലതരത്തില്‍ തയ്യാറാക്കുവന്ന വിഭവമാണ് മുട്ടക്കറി. നാടന്‍ രീതിയില്‍ ഈ കറി തയ്യാറാക്കിയാലോ. ചപ്പാത്തി, അപ്പം, ചോറ് എന്നിവയ്‌ക്കൊപ്പം ഇത് നല്ല കോംമ്പിനേഷനാണ്.

ചേരുവകള്‍

  1. കോഴിമുട്ട – 4 
  2. വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
  3. കടുക് – 1/2 ടീസ്പൂണ്‍
  4. ഇഞ്ചി (ചതച്ചത്) – 1 കഷ്ണം
  5. വെളുത്തുള്ളി (ചതച്ചത്) – 6 അല്ലി
  6. ചെറിയ ഉള്ളി – 4
  7. പച്ച മുളക് – 2
  8. കറിവേപ്പില – 1 തണ്ട് 
  9. തക്കാളി (നന്നായി പഴുത്തത് )- 1
  10. മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
  11. മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
  12. കാശ്മീരി മുളകുപൊടി – 1/2 ടേബിള്‍ സ്പൂണ്‍
  13. തേങ്ങാ പാല്‍ – 1 കപ്പ്
  14. കുരുമുളക് ചതച്ചത് – 1/2 ടീസ്പൂണ്‍
  15. ഉപ്പ് – പാകത്തിന് 
  16. മല്ലിയില

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി മാറ്റി വെക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ച വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്തിളക്കുക. ഉള്ളി കനം കുറച്ചരിഞ്ഞ ശേഷം ഇതിലേക്ക് ചേര്‍ത്ത് ചെറിയ തീയില്‍ നന്നായി വഴറ്റുക. ഉള്ളി വാടി കഴിയുമ്പോള്‍ പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക. 2 മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ക്കുക. തക്കാളി നന്നായി വെന്ത് ഉടയുന്നത് വരെ വഴറ്റുക.
മഞ്ഞള്‍പൊടി, മല്ലിപൊടി, മുളകുപൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അപ്പോള്‍ തന്നെ ഉപ്പും ചേര്‍ക്കാം. ഒന്ന് കൂടി നന്നായി വഴറ്റി തേങ്ങാ പാല്‍ ചേര്‍ക്കുക
(തിളപ്പിക്കരുത്). ചതച്ച കുരുമുളക് പൊടി കൂടി ചേര്‍ത്ത് ഇളക്കി ഓഫ് ചെയ്യുക. ഇനി നേരത്തെ പുഴുങ്ങി വച്ച മുട്ട തോട് കളഞ്ഞു രണ്ടായി മുറിച്ചു കറിയിലേക്കു പതുക്കെ പൊട്ടിപ്പോകാതെ ചേര്‍ക്കുക. അല്പം മലിയില്ല ചെറുതായി അരിഞ്ഞു കറിയുടെ മുകളില്‍ തൂവി ചൂടോടെ വിളമ്പാം.

Content Highlights: Traditional Egg curry recipes

Exit mobile version