മുറിയിലെ ക്ലോക്കില്‍ രഹസ്യ ക്യാമറ; പരാതിയുമായി കുവൈറ്റ് യുവതി

മുറിയിലെ-ക്ലോക്കില്‍-രഹസ്യ-ക്യാമറ;-പരാതിയുമായി-കുവൈറ്റ്-യുവതി

| Lipi | Updated: 09 Jun 2021, 04:36:00 PM

ചുമരില്‍ സ്ഥാപിച്ച ക്ലോക്കിനകത്ത് ഘടിപ്പിച്ച രീതിയിലായിരുന്നു ക്യാമറയുടെ ലെന്‍സ്. സംശയം തോന്നിയ അവര്‍ ക്ലോക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ രഹസ്യ ക്യാമറയാണിതെന്ന് ബോധ്യമായി.

secret cameras

കുവൈറ്റ് സിറ്റി: ഒഴിവുകാലം ചെലവഴിക്കുന്നതിനായി താല്‍ വാടകയ്‌ക്കെടുത്ത വീട്ടിലെ മുറികളില്‍ രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ചതായി കണ്ടെത്തിയെന്ന പരാതിയുമായി കുവൈറ്റ് യുവതി പോലീസില്‍ പരാതി നല്‍കി. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കിടപ്പുമുറികളിലാണ് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടതെന്ന് യുവതി പോലീസിനെ അറിയിച്ചു. അതേസമയം, ആഴ്ചകളോളം താമസിച്ച ശേഷമാണ് മുറിയില്‍ രഹസ്യ കാമറ സ്ഥാപിച്ച കാര്യം സ്വദേശി യുവതി തിരിച്ചറിയുന്നത്.ചുമരില്‍ സ്ഥാപിച്ച ക്ലോക്കിനകത്ത് ഘടിപ്പിച്ച രീതിയിലായിരുന്നു ക്യാമറയുടെ ലെന്‍സ്. സംശയം തോന്നിയ അവര്‍ ക്ലോക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ രഹസ്യ ക്യാമറയാണിതെന്ന് ബോധ്യമായി. ഉടന്‍ തന്നെ മറ്റൊരു മുറിയിലേക്ക് മാറിയെങ്കിലും അവിടെയും ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയതായി യുവതിപറഞ്ഞു. രണ്ടാമത്തെ മുറിയിലും ക്ലോക്കിനകത്ത് തന്നെയായിരുന്നു സ്‌പൈ ക്യാമറ ഘടിപ്പിച്ചിരുന്നത്.

യുവതി സംഭവം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടന്ന പരിശോധനയിലും മുറികളില്‍ ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി കെട്ടിട ഉമടയെയും യുവതിക്ക് സ്ഥാപനം വാടകയ്ക്ക് നല്‍കിയ വ്യക്തിയെയും പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പെട്രോള്‍ വിലയില്‍ ഇനി പേടിയില്ല; ടിന്‍സിന് ചുക്കുടു വണ്ടിയുണ്ട്‌

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : owner of a kuwaiti chalet installs secret cameras in the bedrooms to monitor and blackmail girls
Malayalam News from malayalam.samayam.com, TIL Network

Exit mobile version