അമിതാഭ് ബച്ചൻ വികെസി ബ്രാന്‍ഡ് അംബാസഡര്‍

അമിതാഭ്-ബച്ചൻ-വികെസി-ബ്രാന്‍ഡ്-അംബാസഡര്‍

കൊച്ചി > പാദരക്ഷാ നിർമാതാക്കളായ വികെസിയുടെ  ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചൻ. ആദ്യമായാണ് ബച്ചൻ ഒരു പാദരക്ഷാ ബ്രാൻഡിന്റെ അംബാസഡറാകുന്നത്. കഠിനാധ്വാനം ആഘോഷമാക്കൂ എന്ന  വികെസി പ്രപാരണപരിപാടിയിൽ  ഇന്ത്യയൊട്ടാകെ ബച്ചൻ പങ്കാളിയാകും.

വികെസിയുമായി ചേർന്ന് പ്രവർത്തിക്കാനും  ‘കഠിനാധ്വാനം ആഘോഷമാക്കൂ’ എന്ന സന്ദേശത്തിലൂടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും  അഭിമാനിക്കുന്നുവെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. വികെസി ​ഗ്രൂപ്പിന് അമിതാഭ് ബച്ചൻ ഒരു ബ്രാൻഡ് അംബാസഡർ മാത്രമല്ലെന്നും മികച്ച ഉൽപ്പന്നങ്ങളും പുതിയ സാങ്കേതികവിദ്യയുമായി ചൈനയ്ക്ക് ഒപ്പം മത്സരിച്ച് മുന്നേറി ഇന്ത്യയിലെ പാദരക്ഷാ വ്യവസായത്തിനാകെ പ്രചോദനമേകുവാനുള്ള കരുത്തുകൂടിയാണെന്നും വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വികെസി റസാഖ് പറഞ്ഞു.

പാദരക്ഷയിലെ ജനകീയ ബ്രാൻഡായ വികെസി എല്ലാവർക്കും താങ്ങാവുന്ന വിലയ്ക്ക് പിയു പാദരക്ഷകൾ വിപണിയിലെത്തിച്ചാണ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന പാദരക്ഷാ ബ്രാൻഡുകളിലൊന്നായി മാറിയത്. വികെസി പ്രൈഡ് രാജ്യത്ത് ഏറ്റവുമധികം ഉപയോക്താക്കൾ ആവശ്യപ്പെടുന്ന വിലയ്ക്കൊത്ത മൂല്യമുള്ള ബ്രാൻഡാണെന്നും കമ്പനി അവകാശപ്പെടുന്നു. 2021 ആ​ഗസ്തിൽ കമ്പനി പാദരക്ഷാ വ്യവസായത്തിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് വികെസി പ്രൈഡ് ഈസി എന്ന പേരിൽ സൂപ്പർസോഫ്റ്റ് പിയു പാദരക്ഷയും വിപണിയിലിറക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version