കൊവിഡ് പരിശോധനയില്‍ കൃത്രിമം; റിയാദിലെ സ്വകാര്യ ലബോറട്ടറി അടച്ചുപൂട്ടി

കൊവിഡ്-പരിശോധനയില്‍-കൃത്രിമം;-റിയാദിലെ-സ്വകാര്യ-ലബോറട്ടറി-അടച്ചുപൂട്ടി

| Lipi | Updated: 09 Jun 2021, 03:39:00 PM

​​​​​​റിയാദിലെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളുമായി കൊവിഡ് പിസിആര്‍ പരിശോധനാ കരാര്‍ എടുത്ത സ്വകാര്യ സ്ഥാപനം, തങ്ങളുടെ പരിശോധനാ ശേഷിയെക്കാള്‍ കൂടുതല്‍ സാമ്പിളുകള്‍ ഇവിടങ്ങളില്‍ നിന്ന് സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

Saudi Arabia shuts Riyadh private screening laboratory

റിയാദ്: യാത്രാ ആവശ്യത്തിനായുള്ള കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിച്ചത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറി അധികൃതര്‍ അടച്ചുപൂട്ടി. ലബോറട്ടറിയില്‍ എത്താത്ത സാമ്പികളുകള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുക, പരിശോധനയ്ക്കായുള്ള സാമ്പിളുകള്‍ ആരുടേതെന്ന് തിരിച്ചറിയാനാവാത്ത വിധം ഇടകലര്‍ത്തി വയ്ക്കുക, കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുക, അണുബാധ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് റിയാദ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.Also Read: തെങ്ങില്‍ കയറാന്‍ ആളെ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാർത്ത; തേങ്ങ വെട്ടാനുള്ള ഡ്രോൺ എത്തുന്നു

റിയാദിലെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളുമായി കൊവിഡ് പിസിആര്‍ പരിശോധനാ കരാര്‍ എടുത്ത സ്വകാര്യ സ്ഥാപനം, തങ്ങളുടെ പരിശോധനാ ശേഷിയെക്കാള്‍ കൂടുതല്‍ സാമ്പിളുകള്‍ ഇവിടങ്ങളില്‍ നിന്ന് സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. താല്‍ക്കാലികമായി സ്ഥാപനം അടച്ചിടുക മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും കൂടുതല്‍ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെടുന്ന പക്ഷം കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പിഴ ഈടാക്കുന്നതിനോടൊപ്പം ലബോറട്ടറിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുക, രണ്ട് വര്‍ഷത്തേക്ക് സ്ഥാപനത്തെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുക തുടങ്ങിയ ശിക്ഷാ നടപടികളും തുടര്‍ന്നുണ്ടാവുമെന്നും റിയാദ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

എല്ലാ നിയമങ്ങളും അനുസരിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചും മാത്രമേ, പ്രത്യേകിച്ച് കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍, ആരോഗ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ എന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. പരിശോധനയില്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ച വീഴ്ചകള്‍ ഉടന്‍ പരിഹരിക്കാന്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ചേറിയ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന്ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പെട്രോള്‍ വിലയില്‍ ഇനി പേടിയില്ല; ടിന്‍സിന് ചുക്കുടു വണ്ടിയുണ്ട്‌

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : saudi arabia shuts riyadh private screening laboratory
Malayalam News from malayalam.samayam.com, TIL Network

Exit mobile version