അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി

അഞ്ച്-വയസുകാരിയെ-പ്രായപൂർത്തിയാകാത്ത-മൂന്നുപേർ-ചേർന്ന്-കൂട്ട-ബലാത്സംഗത്തിനിരയാക്കി

Edited by

Samayam Malayalam | Updated: 09 Jun 2021, 07:37:00 PM

വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതികൾ പെൺകുട്ടിയെ സമീപിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിക്കു പിന്നാലെയാണ് സംഭവം പുറത്തായത്.

police

പ്രതീകാത്മക ചിത്രം |TOI

ഹൈലൈറ്റ്:

  • മൂന്നു പേർ പിടിയിൽ
  • വീടിനു പുറത്ത് കളിക്കുകയായിരുന്നു പെൺകുട്ടി
  • പ്രതികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

കുശിനഗർ: ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത മൂന്നു പേർ ചേർന്നാണ് കൃത്യം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയതായി പോലീസ് പറഞ്ഞു. വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതികൾ പെൺകുട്ടിയെ സമീപിച്ചത്.

തിരിച്ചു കൊടുക്കാൻ പണമില്ല, ഭാര്യയെ ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്തു; 3 പേർ അറസ്റ്റിൽ
കസ്റ്റഡിയിലെടുത്ത പ്രതികളെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം കറക്ഷ്ണൽ ഹോമിലേക്ക് അയച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അയോധ്യ പ്രസാദ് സിങ് പറഞ്ഞു. പ്രതികളിൽ ഒരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും പോലീസ് പറഞ്ഞു.

സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺകുട്ടിയിൽ നിന്ന് 2.5ലക്ഷം തട്ടിയ ഇൻസ്റ്റാഗ്രാം സുഹൃത്ത് പിടിയിൽ
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിക്കു പിന്നാലെയാണ് സംഭവം പുറത്തായത്. പെൺകുട്ടി വീടിനു പുറത്ത് കളിക്കുകയായിരുന്നുവെന്നും പ്രതികൾ പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : 5 year old girl gang raped by 3 minor boys in up
Malayalam News from malayalam.samayam.com, TIL Network

Exit mobile version