ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈറ്റിലെത്തി

ഇന്ത്യന്‍-വിദേശകാര്യ-മന്ത്രി-എസ്-ജയ്ശങ്കര്‍-കുവൈറ്റിലെത്തി

| Samayam Malayalam | Updated: 10 Jun 2021, 05:07:00 PM

കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രി ശെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയത്.

Dr S Jaishankar

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കുവൈറ്റിലെത്തി. കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രി ശെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയത്.അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

Also Read: സ്വന്തമായി വെന്റിലേറ്റര്‍ നിര്‍മ്മിച്ച് സൗദി; വര്‍ഷത്തില്‍ 6000 എണ്ണം നിര്‍മ്മിക്കും
ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാപാരം, ആരോഗ്യ സംരക്ഷണം, പ്രതിരോധം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യന്‍ സമൂഹത്തെ എസ് ജയ്ശങ്കര്‍ ഓണ്‍ലൈനായി നാളെ അഭിസംബോധന ചെയ്യും.

ഡ്യൂട്ടിക്കിടെ ഡാൻസ് കളിച്ച് പോലീസുകാര്‍; പിന്നാലെ പണികിട്ടി

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : dr s jaishankar arrives in kuwait on a bilateral visit and was received by the ambassador
Malayalam News from malayalam.samayam.com, TIL Network

Exit mobile version