ശരീരഭാരം കൂടുന്നത് കൊളസ്‌ട്രോൾ, പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മർദ്ദം തുടങ്ങിയ പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് തന്നെ ഇത് നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്.
തടി കൂടാതെ നോക്കും ലെമൺ ടീ
ഹൈലൈറ്റ്:
- അധിക ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന അരരോഗ്യകരമായ പാനീയങ്ങളിലൊന്നാണ് ലെമൺ ടീ.
- ലെമൺ ടീ പതിവാക്കിയാൽ ലഭിക്കുന്ന മറ്റ് ആരോഗ്യ ഗുണങ്ങൾ
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? എങ്കിൽ, ശരീരഭാരം കുറയ്ക്കുന്നതിന് ഏറ്റവും പ്രധാനമാണ് ശരിയായ ഭക്ഷണം കഴിക്കുന്നതും ശാരീരിക വ്യായാമവും. നാം കഴിക്കുന്ന ഭക്ഷണം ശരീരഭാരത്തെ നേരിട്ട് ബാധിക്കുന്നു, അതിനാലാണ് ഭക്ഷണങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് എന്ന് വിദഗ്ദ്ധർ പറയുന്നത്. അനാരോഗ്യകരമായ പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഒരു തടസ്സമായി മാറുന്നു.
മിക്ക ആളുകളും രാവിലെ ഒരു ചൂടുള്ള കപ്പ് കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ആരോഗ്യകരമായ ഒരു ബദലായിട്ടുള്ള ലെമൺ ടീ കുടിച്ചുകൊണ്ട് നിങ്ങൾക്ക് ദിവസം ആരംഭിക്കാം. തേൻ ചേർത്ത് നാരങ്ങാവെള്ളം കുടിക്കുന്നത് ഫലപ്രദമായ പ്രതിവിധിയായി കണക്കാക്കപ്പെടുമ്പോഴും, നാരങ്ങ ചായയും അതേ ഗുണങ്ങൾ നൽകുന്നു എന്നത് ശ്രദ്ധിക്കേണ്ടത്. പല ഫിറ്റ്നസ് പ്രേമികളും ഈ ആരോഗ്യകരമായ പാനീയം ഫലപ്രദമാണെന്ന കാര്യം ഉറപ്പു നൽകുന്നു.
ശരാരഭാരം കുറയ്ക്കാൻ ലെമൺ ടീ എങ്ങനെ സഹായിക്കും?
നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കുന്ന പഞ്ചസാര പാനീയങ്ങൾക്ക് പകരമുളള കലോറി രഹിത ബദലാണ് ചായ. ആരോഗ്യകരമായ ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ജലദോഷം അല്ലെങ്കിൽ മൂക്കൊലിപ്പ് പോലുള്ള മറ്റ് പ്രശ്നങ്ങളിൽ നിന്ന് പരിഹാരവും നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ലെമൺ ടീ അഥവാ നാരങ്ങാ ചായ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് നമുക്ക് കണ്ടെത്താം.
ഗുണങ്ങൾ
നാരങ്ങയിൽ വിറ്റാമിൻ സി, ലയിക്കുന്ന ഫൈബർ, സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഉചിതമായ തിരഞ്ഞെടുപ്പാണ്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് നാരങ്ങയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട് എന്നാണ്. അത് കൂടുതൽ നേരം വയർ നിറഞ്ഞ് നിർത്താൻ നിങ്ങളെ സഹായിക്കുന്നു. ശരീരത്തിൽ നിന്നുള്ള എല്ലാ വിഷവസ്തുക്കളും പുറന്തള്ളുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഈ പാനീയം കൃത്യമായ അളവിൽ കുടിക്കുന്നത് സഹായിക്കുന്നു. മാത്രമല്ല, ഇത് നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയായ ഉപാപചയ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കലോറി നിയന്ത്രിക്കുന്നതിനൊപ്പം നാരങ്ങ നീര് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ഒരു ദക്ഷിണ കൊറിയൻ പഠനം തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ നാരങ്ങ ചായയിൽ തേൻ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അധിക ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതിന് ഗ്ലൈസെമിക് സൂചികയും കുറവാണ്, മാത്രമല്ല അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നു.
ഇത് എങ്ങനെ തയ്യാറാക്കാം?
നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ചൂടുള്ള അല്ലെങ്കിൽ തണുത്ത നാരങ്ങ ചായ കുടിക്കാം. ഫലപ്രദമായ ഫലങ്ങൾക്കായി സാധാരണ നാരങ്ങ ചായ ഇങ്ങനെ തയ്യാറാക്കാം:
വളരെ എളുപ്പത്തിൽ ലെമൺ ടീ എങ്ങനെ തയ്യാറാക്കാം: ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കുക, ഒരു ടേബിൾ സ്പൂൺ ചായ പൊടി ചേർത്ത് ഒരു മിനിറ്റ് തിളപ്പിക്കുക. അടുപ്പിൽ നിന്ന് പാത്രം എടുത്ത് അപ്പോൾ പിഴിഞ്ഞ നാരങ്ങ നീരും പഞ്ചസാരയും അതിലേക്ക് ചേർക്കുക. നന്നായി ഇളക്കി ചായ അരിച്ചെടുക്കുക. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ചൂടോടെയോ തണുപ്പോടെയോ കുടിക്കുക.
ഫലപ്രദമായ ഫലങ്ങൾക്കായി നിങ്ങൾക്ക് പഞ്ചസാര ചേർക്കാതെ ദിവസവും ഒന്നോ രണ്ടോ കപ്പ് നാരങ്ങാ ചായ കുടിക്കാം. അധിക ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ചായയിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കണം. പഞ്ചസാര ചേർക്കുന്നത് പാനീയത്തിലെ കലോറിയുടെ അളവ് വർദ്ധിപ്പിക്കും, ഇത് ശരീരഭാരം കുറയ്ക്കാൻ ഗുണകരമല്ല.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പാനീയമാണ് നാരങ്ങ ചായയെങ്കിലും, നിങ്ങൾക്ക് ഇതിനെ മാത്രം ആശ്രയിക്കാൻ കഴിയില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ, കഠിനമായ കൊഴുപ്പ് ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ദിവസത്തിൽ അഞ്ച് തവണയെങ്കിലും വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇതിന് ശ്രമിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ കണ്ട് പരിശോധിക്കാൻ മറക്കരുത്!
പ്രമേഹത്തിന് നെല്ലിക്കാ ജ്യൂസ് തയ്യാറാക്കാം,
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : this is how lemon tea helps you lose weight
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download