ഹൈലൈറ്റ്:
- ജൂണ്‍ 13 ഞായറാഴ്ച്ച മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തില്‍
- രാത്രി 12 മണിയോടെ സെന്റര്‍ അടയ്ക്കും
- രാത്രി 11 മണി വരെയായിരിക്കും വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് പ്രവേശനം
ദോഹ: വാഹനത്തില്‍ നിന്നിറങ്ങാതെ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലു മുതല്‍ അര്‍ധരാത്രി വരെ ആയിരിക്കും പുതിയ സമയം. ജൂണ്‍ 13 ഞായറാഴ്ച്ച മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തില്‍ വരും.
രാജ്യത്ത് ചൂട് കൂടി വരുന്ന പശ്ചാത്തലത്തിലാണ് ലുസൈല്‍, അല്‍ വക്റ എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ സെന്ററുകളുടെ സമയത്തില്‍ മാറ്റം വരുത്തിയത്. രാത്രി 12 മണിയോടെ സെന്റര്‍ അടയ്ക്കുമെന്നതിനാല്‍ രാത്രി 11 മണി വരെയായിരിക്കും വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവര്‍ക്ക് പ്രവേശനം. 11 മണിക്ക് കഴിഞ്ഞ് എത്തുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Also Read:
ചൂട് കൂടി വരുന്ന പശ്ചാത്തലത്തില്‍ വാക്സിനെടുക്കാന്‍ വരുന്നവരുടെയും ജീവനക്കാരുടെയും സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് പുതിയ ക്രമീകരണമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ഡോസ് വാക്സിനെടുക്കേണ്ടവര്‍ക്ക് മാത്രമാണ് ഡ്രൈവ് ത്രൂ സെന്റര്‍ ഉപയോഗിക്കാനാവുക. ഇതിനകം 3,02,000 പേര്‍ ഈ രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.
അതിനിടെ, രാജ്യത്ത് വരുന്ന ഏതാനും ദിവസങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 19 വരെ വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്നുള്ള ശക്തമായ കാറ്റ് തുടരും. ഈ സമയങ്ങളില്‍ 44 ഡിഗ്രി വരെ ചൂട് കൂടാനും ഇടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ പൊടിക്കാറ്റ് ഉണ്ടാകും. പകല്‍ സമയത്ത് കാഴ്ച മങ്ങാന്‍ സാധ്യതയുണ്ട്. രണ്ട് കിലോമീറ്ററില്‍ കുറവായിരിക്കും കാഴ്ചാ പരിധി. ശക്തമായ കാറ്റില്‍ കടല്‍ത്തിര 12 അടി വരെ ഉയരാന്‍ ഇടയുള്ളതിനാല്‍ കടലിലും ബീച്ചിലും പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ഉന്തുവണ്ടി, ശയന പ്രദക്ഷിണം, ടാക്‌സ് നേർച്ച; പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ministry of public healthchanges timing of drive-through vaccination centres in qatar
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download