ആറാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി; അധ്യാപകർ ഒളിവിൽ

ആറാം-ക്ലാസ്-വിദ്യാർഥിനിയെ-ബലാത്സംഗം-ചെയ്‌ത്-ഗർഭിണിയാക്കി;-അധ്യാപകർ-ഒളിവിൽ

| Samayam Malayalam | Updated: 11 Jun 2021, 04:29:00 PM

ആറാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ആണ് അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ബലാത്സംഗം ചെയ്‌തത്. കഴിഞ്ഞ മാർച്ചിലാണ് ലൈംഗിക പീഡനത്തിനിരിയായതെന്ന് പെൺകിട്ടി വ്യക്തമാക്കി

പ്രതീകാത്മക ചിത്രം. Photo: TOI

പ്രതീകാത്മക ചിത്രം. Photo: TOI

ഹൈലൈറ്റ്:

  • ആറാം ക്ലാസ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായി.
  • പെൺകുട്ടി ഗർഭിണിയെന്ന് അധികൃതർ.
  • അധ്യാപകനെതിരെ പോലീസ് കേസെടുത്തു.

ജോധ്‌പുർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ അധ്യാപകനെതിരെ കേസ്. രാജസ്ഥാനിലെ ജോധ്‌പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവഷനിലെ സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ സഹായം നൽകിയ മറ്റൊരു അധ്യാപകനെതിരെയും കേസെടുത്തു.

വിവാഹേതര ബന്ധമെന്ന് സംശയം; ഗർഭിണിയെ ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു
ജോധ്‌പൂരിലെ ബലേസർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഷേഖല ഗ്രാമത്തിലാണ് സംഭവം. വയറു വേദനയാണെന്ന് കുട്ടി പതിവായി അറിയിച്ചതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്. പോലീസ് കേസെടുത്തതോടെ മുഖ്യ പ്രതിയായ സുരജറാമും ഒപ്പമുണ്ടായിരുന്ന മറ്റൊരു അധ്യാപകനും ഒളിവിൽ പോകുകയായിരുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. പെൺകുട്ടി നിരവധി പ്രാവശ്യം ബലാത്സംഗത്തിനിരയായിട്ടുണ്ട്. സ്‌കൂൾ പരിസരത്ത് ആരുമില്ലായിരുന്ന സമയത്ത് കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ക്ലാസ് മുറിയിൽ വെച്ച് അധ്യാപകൻ സുരജറാം ബലാത്സംഗം ചെയ്യുകയായിരുന്നു. നാല് തവണ കുട്ടി പീഡനത്തിനിരയായി.

മകളെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്‌തു, വീഡിയോ പകർത്തി; പിതാവ് അറസ്‌റ്റിൽ
പീഡനം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന അധ്യാപകൻ ക്ലാസിന് പുറത്ത് കാവൽ നിന്നു. വിവരം പുറത്ത് പറയരുതെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കേസെടുത്തതോടെ പ്രതികൾ ഒളിവിൽ പോയി. ഇവർക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പോലീസ് പറഞ്ഞു. പീഡനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

സർക്കാർ വാ​ഗ്ദാനങ്ങൾ നടപ്പായില്ല, പ്രതിഷേധവുമായി എസ്ടിയു

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : class 6 girl student allegedly abused by her teacher in rajasthan’s jodhpur district
Malayalam News from malayalam.samayam.com, TIL Network

Exit mobile version