കസൂരി മേഥി ചിക്കന്‍ ഫ്രൈയുണ്ടോ? ഊണ് കസറും

കസൂരി-മേഥി-ചിക്കന്‍-ഫ്രൈയുണ്ടോ?-ഊണ്-കസറും

അല്‍പ്പം വ്യത്യസ്തമായ രീതിയില്‍ ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് പരിചയപ്പെട്ടാലോ. കസൂരി മേഥി ചേര്‍ത്ത ചിക്കന്‍ ഫ്രൈ ചോറിനും ചപ്പാത്തിക്കും നല്ലതാണ്. ചെറിയൊരു നോര്‍ത്ത് ഇന്ത്യന്‍ രുചി മുന്നിട്ട് നില്‍ക്കുന്ന വിഭവമാണിത്.

ആവശ്യമായ ചേരുവകള്‍ 

  1. ചിക്കന്‍ – 500 ഗ്രാം 
  2. കസൂരി മേഥി -1 ടേബിള്‍ സ്പൂണ്‍ (കൈ കൊണ്ട് പൊടിച്ചു ചേര്‍ക്കുക)
  3. കശ്മീരി മുളക്‌പൊടി – 1 ടേബിള്‍ സ്പൂണ്‍
  4. മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍ 
  5. ഗരംമസാല -1 ടീസ്പൂണ്‍ 
  6. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍ 
  7. ഗ്രീന്‍ ചില്ലി പേസ്റ്റ് -1 ടീസ്പൂണ്‍ 
  8. തൈര് -1 ടേബിള്‍സ്പൂണ്‍ 
  9. ഉപ്പ് – ആവശ്യത്തിന് 
  10. എണ്ണ – (ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം
ചിക്കന്‍ വല്യ കഷ്ണങ്ങള്‍ ആയി മുറിച്ചെടുത്ത് വൃത്തിയാക്കി ചെറുതായി വരഞ്ഞു വെയ്ക്കുക. ഇതിലേക്കു മുകളില്‍ പറഞ്ഞിരിക്കുന്നവ എല്ലാ ചേരുവകളും ചേര്‍ത്ത് പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. ശേഷം പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ചിക്കന്‍ ഇട്ട് മീഡിയം തീയില്‍ നന്നായി  വറുത്തെടുക്കുക.

Content Highlights: Kasoori methi chicken fry 

Exit mobile version