ഹൈലൈറ്റ്:
- ഖത്തറും കൊവിഡ് വ്യാപനം തടയുന്നതില്‍ മുന്നിലാണ്
- ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ അധികൃതരുമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി
ദോഹ: രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്ന കാര്യം ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ എംബസിക്കു കീഴിലെ ഉന്നതാധികാര സമിതികളുടെയും മറ്റ് അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി ഖത്തര്‍ ശക്തമായ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ നടപ്പിലാക്കിയത്. നിലവില്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
Also Read:
ഖത്തറും കൊവിഡ് വ്യാപനം തടയുന്നതില്‍ ഏറെ മുന്നിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ അധികൃതരുമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയത്. പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സമയത്തുണ്ടായ ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന വേളയില്‍ ഖത്തര്‍ ഭരണകൂടവും ഇവിടത്തെ ഇന്ത്യന്‍ പ്രവാസി സമൂഹവും സംഘടനകളും വലിയ പിന്തുണയും സഹായവുമാണ് ഇന്ത്യയ്ക്ക് നല്‍കിയതെന്നും അവയ്ക്ക് നന്ദി പറയുന്നതായും അംബാസഡര്‍ അറിയിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ എംബസിക്കു കീഴിലെ ഉന്നതാധികാര സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ അംബാസഡര്‍ വിലയിരുത്തി. ഐസിബിഎഫ് (ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം) പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഇന്ത്യന്‍ ബിസനസ് ആന്റ് പ്രൊഫഷനല്‍ കമ്മ്യൂണിറ്റി (ഐബിപിസി) പ്രസിഡന്റ് അസിം അബ്ബാസ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐഎസ്സി) വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
രാജ്യത്ത് 100 കടന്ന് ഡീസല്‍ വില
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : quarantine relief in qatar for vaccinated indians ambassador said there is hope
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download