‘സമയം ശരിയല്ലെന്ന് തോന്നുന്നു; ടിക് ടോക്ക് ഷൂട്ടിനിടെ കസേരയിൽ കുടുങ്ങി; രക്ഷിച്ചത് ഫയർഫോഴ്സ്: വീഡിയോ

‘സമയം-ശരിയല്ലെന്ന്-തോന്നുന്നു;-ടിക്-ടോക്ക്-ഷൂട്ടിനിടെ-കസേരയിൽ-കുടുങ്ങി;-രക്ഷിച്ചത്-ഫയർഫോഴ്സ്:-വീഡിയോ

Authored by

Samayam Malayalam | Updated: 13 Jun 2021, 06:50:35 PM

മിഷിഗൺ: ടിക് ടോക്കിന്‍റെ കടന്നുവരവോടെ സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോകൾ പതിവാണ്. വ്യത്യസ്ത രീതികളിലുള്ള വീഡിയോകളുമായി നവമാധ്യമങ്ങളിൽ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തിയവരും നിരവധിയാണ്. അതുപോലെ തന്നെയാണ് ടിക് ടോക്ക് വീഡിയോ ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളും. ഇപ്പോഴിതാ സിഡ്നി ജോ എന്ന യുവതി ടിക് ടോക്ക് വീഡിയോ ചിത്രീകരണത്തിനിടെ കസേരയിൽ കുടുങ്ങിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

​വീഡിയോ കസേര ഉപയോഗിച്ച്

Photo courtesy: TikTok/SydneySomthin

മിഷിഗണിൽ നിന്നുള്ള ഒരു ടിക് ടോക്കറുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സിഡ്നി ജോ എന്ന യുവതിയാണ് മടക്കാൻ കഴിയുന്ന രീതിയിലുള്ള കസേര ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച് ‘അപകടത്തിൽപ്പെട്ടത്’. നേരത്തെയും ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചിരുന്നെങ്കിലും അന്നെല്ലാം കസേരയിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. പക്ഷേ ഇത്തവണ അതിന് കഴിഞ്ഞില്ല.

​കസേരയിൽ നിന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല

Photo courtesy: TikTok/SydneySomthin

നേരത്തെ വീഡിയോ ചെയ്തപ്പോൾ കസേരയിൽ നിന്ന് പുറത്ത് കടക്കാൻ കഴിഞ്ഞിരുന്നെങ്കിലും ഇത്തവണ സിഡ്നി ജോ കുടുങ്ങുകയായിരുന്നു. കസേര അരയിൽ കുടുങ്ങിയ നിലയാണ് യുവതി വീഡിയോ പുറത്തുവിടുന്നത്. സ്വയം പുറത്ത് കടക്കാൻ കഴിയുന്നത്ര പരിശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ യുവതി വീഡിയോ സഹിതം പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോ തന്നെയാണ് പിന്നീട് യൂട്യൂബിൽ അപ്‍ലോഡ് ചെയ്തതും.

​അപകടാവസ്ഥ പങ്കുവെച്ച് വീഡിയോ

Photo courtesy: TikTok/SydneySomthin

“ഞാൻ അക്ഷരാർത്ഥത്തിൽ കുടുങ്ങിക്കിടക്കുകയാണ്, പുറത്തിറങ്ങാൻ കഴിയുന്നില്ല, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല, ഭയമാകുന്നു” എന്നായിരുന്നു യുവതി പറഞ്ഞത്. താൻ കസേരയുമായാണ് നടക്കുന്നതെന്നും. ഇതിൽ നിന്ന് പുറത്തുകടക്കാൻ ബുദ്ധിമുട്ടുകയാണെന്നും യുവതി ഫോളോവേഴ്സിനോടായി പറയുകയായിരുന്നു. ഏകദേശം 30 മിനിറ്റോളം യുവതി കസേരയിൽ കുടുങ്ങിയ നിലയിലുണ്ടായിരുന്നെന്നാണ് ടൈംസ് നൗറിപ്പോർട്ട് ചെയ്യുന്നത്.

സിഡ്നി ജോ അരയിൽ കസേര കുടുങ്ങിയ നിലയിൽ

​’രക്ഷിച്ചത്’ ഫയർഫോഴ്സ്

Photo courtesy: TikTok/SydneySomthin

ബസ്സ്ഫീഡ് ന്യൂസ് റിപ്പോർട്ട് പ്രകാരം വീഡിയോ കണ്ട ആളുകളാണ് യുവതിയോട് പ്രാദേശിക ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ഫയർ ഫോഴ്സിന്‍റെ സഹായം അഭ്യർഥിക്കാൻ ആവശ്യപ്പെട്ടത്. സഹായം തേടിയതോടെ രക്ഷാപ്രവർത്തകർ എത്തിയാണ് ഇവരെ കേസരയിൽ നിന്ന് ‘മോചിപ്പിക്കുന്നതും’. തങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിച്ച് കസേര കട്ട് ചെയ്തായിരുന്നു ശരീരത്തിൽ നിന്നും ഇത് വേർപെടുത്തുന്നത്. പരിക്കുകൾ ഇല്ലാതെ സിഡ്നി ജോയ് രക്ഷപ്പെടുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

സിഡ്നിയെ രക്ഷപ്പെടുത്തുന്നു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : tiktoker gets stuck in a chair while filming in michigan
Malayalam News from malayalam.samayam.com, TIL Network

Exit mobile version