ഫോൺ മാറ്റി നൽകാനാവില്ലെന്ന് കടയുടമ; തർക്കത്തിനൊടുവിൽ 19കാരന്‍ 52കാരനെ കഴുത്തറുത്ത് കൊന്നു

ഫോൺ-മാറ്റി-നൽകാനാവില്ലെന്ന്-കടയുടമ;-തർക്കത്തിനൊടുവിൽ-19കാരന്‍-52കാരനെ-കഴുത്തറുത്ത്-കൊന്നു

ഹൈലൈറ്റ്:

  • 52കാരനെ 19കാരന്‍ കഴുത്തറുത്ത് കൊന്നു
  • കൊല്ലപ്പെട്ടത് മൊബൈൽ ഷോപ്പുടമ
  • കൃത്യം ഫോൺ മാറ്റുന്നതുമായി ബന്ധപ്പെട്ട്


ഭോപ്പാല്‍: മൊബൈൽ ഫോൺ മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ 52കാരനെ 19കാരന്‍ കഴുത്തറുത്ത് കൊന്നു. മൊബൈൽ ഷോപ്പ് ഉടമയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേലിലെ ഖണ്ട്വയിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു.

കൗസര്‍ ഷായെന്ന 19കാരനാണ് കടയുടമയെ കൊലപ്പെടുത്തിയതെന്നാണ് ഇംഗ്ലീഷ് വാർത്താ ചാനാലയ ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്. ആയിരം രൂപയുടെ ഫോണായിരുന്നു കൗസര്‍ 52കാരന്‍റെ കടയിൽ നിന്ന് വാങ്ങിയത്. ശനിയാഴ്ച ഷായും സുഹൃത്തുക്കളും കടയിലെത്തി ഫോണിന് തകരാറുണ്ടെന്നും മാറ്റി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടമെ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് തർക്കം ആരംഭിക്കുന്നത്.

Also Read : ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് വിവരം; തീരങ്ങളിൽ അതീവ സുരക്ഷ

ഫോൺ മാറ്റി നൽകില്ലെന്ന് ഉടമ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിനിടയിലാണ് കൗസര്‍ ഷാ കടയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് 52കാരന്‍റെ കഴുത്തുമുറിക്കുന്നത്. പ്രതി ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നാണ് റിപ്പോർട്ടുകൾ.

Also Read : ‘സമയം ശരിയല്ലെന്ന് തോന്നുന്നു; ടിക് ടോക്ക് ഷൂട്ടിനിടെ കസേരയിൽ കുടുങ്ങി; രക്ഷിച്ചത് ഫയർഫോഴ്സ്: വീഡിയോ

കടയുടമയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് സൂപ്രണ്ട് വിവേക് സിങ്ങ് പറഞ്ഞു.സംഭവത്തിന് പിന്നാലെ തന്നെ പ്രതി ഒളിവില്‍ പോയിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ പ്രതിയെ ഉടൻ തന്നെ തിരിച്ചറിയുകയും ശനിയാഴ്ച രാത്രിയോടെ തന്നെ പിടികൂടുകയും ചെയ്തെന്നും വിവേക് സിങ് വ്യക്തമാക്കി.

ഇന്ധന ടാങ്കര്‍ ഓടിച്ച് 23 കാരി; ആ വൈറൽ ഡ്രൈവര്‍ ദാ ഇവിടെയുണ്ട്

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : 52 year old shopkeeper was allegedly attacked by a 19 year old youth
Malayalam News from malayalam.samayam.com, TIL Network

Exit mobile version