ശക്തി ബാലസംഘം: യാസിദ് അബ്ദുൽ ഗഫൂർ – പ്രസിഡന്റ്, അക്ഷര സജീഷ് – സെക്രട്ടറി

ശക്തി-ബാലസംഘം:-യാസിദ്-അബ്ദുൽ-ഗഫൂർ-–-പ്രസിഡന്റ്,-അക്ഷര-സജീഷ്-–-സെക്രട്ടറി

അബുദാബി> അബുദാബി ശക്തി ബാലസംഘത്തിന്റെ 2020 – 2022 പ്രവര്‍ത്തനവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ ശക്തി ബാലസംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.

ബാലസംഘം രക്ഷാധികാരി ഗോവിന്ദൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലസംഘം പ്രസിഡന്റ് ജിതിൻ കെ. ജയൻ പിന്നിട്ട പ്രവർത്തന വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ബാലസംഘം പ്രവർത്തകർ സംസാരിച്ചു.

ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി 2020 – 2022 പ്രവര്‍ത്തനവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു.
യാസിദ് അബ്ദുൽ ഗഫൂർ (പ്രസിഡന്റ്), നിവേദ് വിനോദ്, അഥീന ഫൈസൽ (വൈസ് പ്രസിഡന്റുമാർ), അക്ഷര സജീഷ് (സെക്രട്ടറി), അമീർ മുഹമ്മദ് നഹാസ്, നിഹാര സജീവ് (ജോ. സെക്രട്ടറിമാർ) എന്നിവർ ഉൾപ്പെട്ട 21 അംഗ കമ്മിറ്റിയെ യോഗം അംഗീകരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി അക്ഷര സജീഷ്, ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം, കലാവിഭാഗം അസി. സെക്രട്ടറി നാസർ അകലാട് എന്നിവർ ബാലസംഘത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version