Jibin George | Samayam Malayalam | Updated: 14 Jun 2021, 05:12:00 PM
രാജസ്ഥാനിലെ ബേഗു ടൗണിനോട് ചേർന്നുള്ള പ്രദേശത്താണ് പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ചിലർ കസ്‌റ്റഡിയിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട ആക്രമണം.
- രാജസ്ഥാനിൽ ഒരാൾ കൊല്ലപ്പെട്ടു.
- സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ്.
ജയ്‌പുർ: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രാജസ്ഥാനിലെ ബേഗു ടൗണിനോട് ചേർന്നുള്ള പ്രദേശത്താണ് സംഭവം.
സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചിലർ കസ്‌റ്റഡിയിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും ബാബുലാലിനെ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.
പശുക്കളെ കയറ്റിവന്ന വാഹനം തടഞ്ഞാണ് ആൾക്കൂട്ട ആക്രമണം നടന്നത്. വാഹനം തടഞ്ഞ് നിർത്തിയ ശേഷം അക്രമികൾ ബാബു ലാലിനെയും ഒപ്പമുണ്ടായിരുന്ന പിൻ്റു എന്നയാളെയും ആക്രമിച്ചു. വിവരമറിഞ്ഞ് പോലീസ് എത്തി ഇരുവരുടെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാബുലാലിനെ രക്ഷിനായില്ല.
അക്രമികൾ ബാബു ലാലിൻ്റെയും പിൻ്റുവിൻ്റെയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ചതായി ഉദയ്‌പുർ റെയ്‌ഞ്ച് ഐജി സത്യവീർ സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി. അർധരാത്രിയാണ് വിവരമറിയുന്നത്. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ ആൾക്കൂട്ടം ഇരുവരെയും മർദ്ദിക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഇവർ രക്ഷപ്പെട്ടു.
കൂട്ട മരണങ്ങൾക്ക് കാരണം ഡെൽറ്റ പ്ലസ് വകഭേദമോ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man beaten to death over allegations of trafficking in cows in rajasthan
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download