ഒമാനില്‍ മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ കണ്ടെത്തി; കൊവിഡ് മരണ നിരക്കും കൂടി

ഒമാനില്‍-മൂന്ന്-ബ്ലാക്ക്-ഫംഗസ്-കേസുകള്‍-കണ്ടെത്തി;-കൊവിഡ്-മരണ-നിരക്കും-കൂടി

| Lipi | Updated: 16 Jun 2021, 12:36:00 PM

കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടി കണ്ടെത്തിയിരിക്കുന്നത്

black fungus oman

മസ്‌കത്ത്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഒമാനില്‍ ബ്ലാക്ക് ഫംഗസ് രോഗം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കൊവിഡ് ബാധിതരായ മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോര്‍മൈകോസിസ് രോഗം കണ്ടെത്തിയത്. മൂന്നു പേരും ചികിത്സയില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.രാജ്യത്ത് കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ചൊവ്വാഴ്ച മാത്രം 33 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. ഇന്നലെ മാത്രം 2,126 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 238,566 ആയി ഉയര്‍ന്നു. ഇന്നലെ 33 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണം 2,565 ആയി. ഇന്നലെ 164 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,247 കോവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Also Read: പിസിആര്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്നു പ്രവാസികള്‍ പിടിയില്‍

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് കാരണം ആശുപത്രികളില്‍ സ്ഥലമില്ലാതെ രോഗികളെ വീടുകളിലേക്ക് തിരിച്ചയക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ ഐസിയു ബെഡുകളില്‍ 99 ശതമാനം ഉപയോഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് തന്നെ വ്യക്തമാക്കിയിരുന്നു.

മധുരത്തോടൊപ്പം സ്നേഹവും പകർന്ന് ‘മിഠായി വണ്ടി’

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : oman reports 3 cases of black fungus
Malayalam News from malayalam.samayam.com, TIL Network

Exit mobile version