ടാലന്റുകളെ കണ്ടെത്താന്‍ ‘ട്രൂ ടാലന്റ്’ അബുദാബി’

ടാലന്റുകളെ-കണ്ടെത്താന്‍-‘ട്രൂ-ടാലന്റ്’-അബുദാബി’

അബുദാബി> അബുദാബി കേന്ദ്രീകരിച്ചു  ‘ട്രൂ ടാലന്റ് അബുദാബി’  എന്ന ടിക് ടോക്ക് കൂട്ടായ്മ  രൂപീകരിച്ചു. അബുദാബിയിലെ മലയാളികളായ ടാലന്റുകളെ കണ്ടെത്തുന്നതിനും മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. കൂട്ടായ്മയുടെ ലോഗോ  പ്രകാശനം കഴിഞ്ഞ ദിവസം യുഎഇയിലെ പ്രമുഖ മീഡിയ പ്രൊഡക്ഷന്‍  കമ്പനിയായ  റെഡ് എക്‌സ് മീഡിയയുടെ  കോണ്‍ഫെറന്‍സ് സെന്ററില്‍  വെച്ച് നടന്നു.

സായിദ്  തിയേറ്റര്‍ ഫോര്‍  ടാലെന്റ്‌സ് ആന്‍ഡ് യൂത് ഡയറക്ടര്‍  ഫാദല്‍ സലാഹ് അല്‍ തമീമി കൂട്ടായ്മയുടെ ഉത്ഘാടനം  നിര്‍വഹിച്ചു.ഷജീര്‍ പാപ്പിനശ്ശേരി അധ്യക്ഷത വഹിച്ചു. യുഎഇയിലെ പ്രശസ്ത  സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ ഇമറാത്തി മല്ലു ലോഗോ പ്രകാശനം നിര്‍വഹിച്ചു.

ഡോ.അപര്‍ണ സത്യദാസ് അവതാരകയായ ചടങ്ങില്‍ റെഡ് എക്‌സ് മീഡിയ  മാനേജിങ് ഡയറക്ടര്‍ ഹനീഫ് കുമാരനല്ലൂര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും അബുദാബി 24 സെവന്‍ ന്യൂസ് ചീഫ് സബ് എഡിറ്ററുമായ സമീര്‍ കല്ലറ, ബഷീര്‍ പാടത്തകായില്‍, നയ്മ അഹമ്മദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ടിക് ടോക് കലാകാരന്മാരായ മുഹമ്മദ് നവാസ്, ഷിനു സുള്‍ഫിക്കര്‍, ഷെറിന്‍ എസ് എന്‍ കല്ലറ എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version