വാക്‌സിന്‍ എടുത്തവര്‍ക്ക് ആഗ്‌സത് 31 മുതല്‍ കുവൈത്തിലേക്ക് പ്രവേശനം

വാക്‌സിന്‍-എടുത്തവര്‍ക്ക്-ആഗ്‌സത്-31-മുതല്‍-കുവൈത്തിലേക്ക്-പ്രവേശനം

മനാമ > കോവിഡ് വാക്‌സിന്‍ എടുത്ത പ്രവാസികള്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും. തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ ഫൈസര്‍ബയോടെക്, ഓക്‌സഫഡ് അസ്ട്രാസെനെക്ക, മോഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസ് പൂര്‍ത്തിയാക്കിയവര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒറ്റ ഡോസ് പൂര്‍ത്തിയാക്കിയാവര്‍ എന്നിവര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് സര്‍ക്കാര്‍ വക്താവ് താരെക് അല്‍ മെസ്രാം പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കൂടാതെ, യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തില്‍ ഇവര്‍ ഏഴു ദിവസത്തെ ക്വാറന്റയ്‌നില്‍ കഴിയണം.

അംഗീകൃത വാക്‌സിനുകളില്‍ രണ്ട് ഡോസ് ലഭിച്ചവര്‍ക്ക് മാത്രമേ ആഗസ്ത് ഒന്നു മുതല്‍ രാജ്യത്തിന് പുറത്ത് പോകാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിനെ സംബന്ധിച്ചിടത്തോളം അല്‍ മെസ്രാം പറഞ്ഞു. യോഗ്യതയുള്ള പ്രായത്തിനു താഴെയുള്ള കുട്ടികള്‍, ആരോഗ്യ സ്ഥിതി കാരണം വാക്‌സിനേഷന്‍ എടുക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത് ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി.

6,000 മീറ്ററോ അതില്‍ കൂടുതലോ വലിപ്പമുള്ള റെസ്റ്ററോണ്ടുകള്‍, കഫേകള്‍, ജിമ്മുകള്‍, സലൂണുകള്‍, മാളുകള്‍ എന്നിവയില്‍ജൂണ്‍ 27 മുതല്‍ പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version