എം എ യൂസഫലി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തിളങ്ങുന്ന മാതൃക: ഉപരാഷ്ട്രപതി

എം-എ-യൂസഫലി-അന്താരാഷ്ട്ര-സമൂഹത്തിന്-മുന്നില്‍-തിളങ്ങുന്ന-മാതൃക:-ഉപരാഷ്ട്രപതി

കൊച്ചി> കഠിന പ്രയത്നത്തിലൂടെയും നിസ്വാര്‍ഥമായ സേവനങ്ങളിലൂടെയും
ആഗോള  തൊഴില്‍ മേഖലയില്‍ മികച്ചൊരു മാതൃകയും വഴികാട്ടിയുമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. അര്‍പ്പണ മനോഭാവത്തോടെ സേവനങ്ങള്‍ ചെയ്യുന്ന കേരളത്തിന്റെ തൊഴില്‍ സംസ്‌കാരത്തെ അദ്ദേഹം അഭിനന്ദിച്ചു.

 നിസ്വാര്‍ഥ സേവനത്തിലൂടെ  ഉയരങ്ങള്‍ കീഴടക്കാം എന്നുതെളിയിച്ച നിരവധി പേരുള്ള നാടാണ് കേരളം. അതില്‍ തിളങ്ങുന്ന ഉദാഹരണമാണ് എം എ യൂസഫലി എന്നും  ഉപരാഷ്ട്രപതി പറഞ്ഞു .ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ എറണാകുളത്തെ മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു ഉപരാഷ്ട്രപതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version