ഊണിന് കൂട്ടാൻ നാടൻ പാവയ്ക്ക ഫ്രൈ

ഊണിന്-കൂട്ടാൻ-നാടൻ-പാവയ്ക്ക-ഫ്രൈ

നാടൻ പാവയ്ക്കാ ഫ്രൈ ആയാലോ ഊണിനൊപ്പം സ്പെഷ്യൽ

ചേരുവകൾ

  1. പാവയ്ക്ക- ഒന്ന്
  2. അരിപ്പൊടി- രണ്ട് ടേബിൾ സ്പൂൺ
  3. മുളകുപൊടി- ഒരു ടേബിൾസ്പൂൺ
  4. മഞ്ഞൾപ്പൊടി- അരടീസ്പൂൺ,
  5. ഉപ്പ്- പാകത്തിന്
  6. കറിവേപ്പില- നാല് തണ്ട്
  7. വെളിച്ചെണ്ണ- 150 ഗ്രാം

തയ്യാറാക്കുന്ന വിധം

പാവയ്ക്ക കഴുകി വൃത്തിയാക്കി വട്ടത്തിൽ കട്ടി കുറച്ച് കഷണങ്ങളാക്കുക. വെള്ളം പോയാൽ അതിൽ അരിപ്പൊടി, മഞ്ഞപ്പൊടി,മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഇരുമ്പ് ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് പാവയ്ക്ക ഇടുക. അതിനു ശേഷം കറിവേപ്പില കൂടി ഇടുക അത് നല്ലതുപോലെ ഫ്രൈ ആയി വരുമ്പോൾ വാങ്ങിവെക്കുക.

Content Highlights: Nadan Pavakka Fry for Lunch Recipe

Exit mobile version