കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കല-കുവൈറ്റ്-രക്തദാന-ക്യാമ്പ്-സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി > ഇന്ത്യ – കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികത്തിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ്‌ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം ഫസ്റ്റ് സെക്രട്ടറി കമാൽ സിംഗ് രാത്തോഡ് ഉദ്ഘാടനം ചെയ്‌തു.

അദാൻ ഹോസ്‌പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചു നടത്തിയ രക്തദാന ക്യാമ്പിൽ കല കുവൈറ്റിന്റെ 150ലധികം പ്രവർത്തകർ രക്തം ദാനം ചെയ്‌തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു.

അദാൻ ഹോസ്‌പിറ്റൽ ബ്ലഡ്‌ ബാങ്ക് സീനിയർ ജനറൽ ഡോ. മുഹമ്മദ് ജാബിർ, പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്‌ടർ എൻ അജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.  സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version