ഇന്ത്യക്കാര്‍ക്ക് ദുബായിൽ 23 മുതല്‍ പ്രവേശനം

ഇന്ത്യക്കാര്‍ക്ക്-ദുബായിൽ-23-മുതല്‍-പ്രവേശനം

മനാമ> യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സിന്‍സ്വീകരിച്ച ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ ദുബായ് അനുമതി നല്‍കി. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇതേ ഇളവുലഭിക്കും. 23 മുതല്‍ പ്രവേശനം ലഭിക്കും.
സിനോഫാം, ഫൈസര്‍, സ്പുട്‌നിക്, ആസ്ട്ര സെനക്ക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്‌സിനുകള്‍.

ഇതില്‍ ആസ്ട്ര സെനക്ക കോവി ഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ലഭ്യമാണ്.ഇന്ത്യയില്‍ നിന്നും വരുന്നവര്‍ 48 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധന ഫലം കരുതണം. ഇതില്‍ ക്യൂആര്‍ കോഡ് ഉണ്ടാകണം. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് റാപിഡ് പിസിആര്‍ പരിശോധന നടത്തണം.

 യുഎഇ എമിറേറ്റുകളില്‍ ദുബായ് മാത്രമാണ് ഉപാധികളോടെ വിലക്ക് നീക്കിയത്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസിന് യുഎഇയില്‍ വിലക്കുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version