സുഗന്ധവ്യഞ്ജന കയറ്റുമതിക്കായുള്ള രാജ്യത്തെ ആദ്യ പോര്‍ട്ടല്‍ തുറന്നു

സുഗന്ധവ്യഞ്ജന-കയറ്റുമതിക്കായുള്ള-രാജ്യത്തെ-ആദ്യ-പോര്‍ട്ടല്‍-തുറന്നു

കൊച്ചി> സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ടല്‍ – spicexchangeindia.com – കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ് ഉദ്ഘാടനം ചെയ്തു. കോവിഡ് ഭീഷണനി നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ കയറ്റുമതിയില്‍ സഗുന്ധവ്യഞ്ജനങ്ങളുടെ പങ്ക് വര്‍ധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 225-ലേറെ വരുന്ന സുഗന്ധവ്യഞ്ജനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് 180-ലേറെ രാജ്യങ്ങളിലേയ്ക്ക് നമ്മള്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി വര്‍ധന, മൂല്യവര്‍ധന, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയിലാണ് ഇന്ത്യ ഊന്നുന്നത്. ഇതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ് സ്‌പൈസസ് ബോര്‍ഡ് അവതരിപ്പിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ ഓണ്‍ലൈനായാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

സ്‌പൈസ്എക്‌സ്‌ചേഞ്ച്.കോം എന്ന പോര്‍ട്ടലിന്റെ വിശദവിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സ്ത്യന്‍ ഐഎഫ്എസ് വിശദീകരിച്ചു. ഇന്ത്യയില്‍ നിന്നുള്ള സ്‌പൈസ് കയറ്റുമതി സ്ഥാപനങ്ങളേയും ആഗോള ഇറക്കുമതി സ്ഥാപനങ്ങളേയും കൂട്ടിയിണക്കുന്ന 3ഡി വിര്‍ച്വല്‍ സേവനം നല്‍കുന്നതിലൂടെ കോവിഡ്ഭീഷണി ഒഴിഞ്ഞാലും പോര്‍ടല്‍ ഏറെ ഉപകാരപ്പെടും. കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളുടെ ഡേറ്റാബേസും ഇതിലൂടെ ലഭ്യമാകും.

യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗായ്ത്രി ഇസ്സാര്‍ കമാര്‍ ഐഎഫ്എസ്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഐഎഫ്എസ്, ധാക്കയിലെ ഹൈക്കമ്മീഷണര്‍ കെ ദൊരൈസ്വാമി ഐഎഫ്എസ്, ബീജിംഗിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അക്വിനോ വിമല്‍ ഐഎഫ്എസ് എന്നിവര്‍ പങ്കെടുത്തു.

സ്‌പൈസ്എക്‌സ്‌ചേഞ്ചിന് സാങ്കേതികസഹായം നല്‍കുന്ന ട്രൈഡെന്റ് എക്‌സിബിറ്റേഴ്‌സ് എംഡി സുജിത് ഗോപാല്‍, സ്‌പൈസസ് ബോര്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി പി പ്രത്യുഷ് എന്നിവര്‍ പോര്‍ടലിന്റെ സാങ്കേിതകമേന്മകള്‍ വിശദീകരിച്ചു.

സ്‌പൈസസ് ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ബി എന്‍ ഝാ സ്വാഗതമാശംസിച്ച ചടങ്ങില്‍ റിസര്‍ച്ച് ആന്‍ഡ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ എ ബി രമാ ശ്രീ നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version