പുനുഗുളു ഒരു ആന്ധ്ര വിഭവം

പുനുഗുളു-ഒരു-ആന്ധ്ര-വിഭവം

ഭക്ഷണത്തില്‍ വ്യത്യസ്തത  ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ആന്ധ്രപ്രേദേശിലെ പ്രസിദ്ധ പലഹാരമായ പുനുഗുളു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. നല്ല എരിവും പുളിയുമുള്ള തക്കാളി ചട്‌നിയാണ് ഇതിന് പറ്റിയ കോംമ്പിനേഷന്‍

ആവശ്യമായവ :

  1. ദോശമാവ് /ഇഡ്‌ലി മാവ്  -2 കപ്പ് 
  2. അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ 
  3. മൈദ  – 1 ടേബിള്‍സ്പൂണ്‍ 
  4. ബേക്കിംഗ് സോഡ – 1/4 ടീസ്പൂണ്‍ 
  5. സവാള ചെറുതായി അരിഞ്ഞത് -1 കപ്പ് 
  6. പച്ചമുളക് – 2 എണ്ണം 
  7. കറി വേപ്പില -2 തണ്ട് 
  8. ഉപ്പ് – ആവശ്യത്തിന് 
  9. എണ്ണ – ഫ്രൈ ചെയ്യുന്നതിനായി 

തയ്യാറാക്കുന്ന വിധം :
2 കപ്പ് മാവിലേക്കു അരിപ്പൊടി , മൈദ , സവാള , ചെറുതായി അരിഞ്ഞ പച്ചമുളക് കറിവേപ്പില , ബേക്കിങ് സോഡാ , ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു 15 മിനുറ്റ് മാറ്റി വയ്ക്കുക .
ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍, ഈ മിശ്രിതത്തെ ഒരു സ്പൂണില്‍ കുറേശ്ശേ എടുത്തു എണ്ണയില്‍ ഒഴിച്ചു വറക്കുക. ഗോള്‍ഡന്‍ കളര്‍ ആയി വരുമ്പോള്‍ കോരി മാറ്റാം .
ഇത് തേങ്ങാ ചട്ണിയോ തക്കാളി ചട്ണിയോ കൂട്ടി കഴിക്കാം

Content Highlights: punugulu recipe

Exit mobile version