നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി

നടൻ-അർജുൻ-നന്ദകുമാർ-വിവാഹിതനായി

നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

ദന്ത ഡോക്‌ട‌റാണ് അർജുൻ. മോഹൻലാൽ ചിത്രം കാസനോവയിലൂടെയായിരുന്നു അർജുന്റെ സിനിമാ അരങ്ങേറ്റം. മോഹൻലാൽ തന്നെ നായകനായെത്തിയ ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് അർജുൻ ശ്രദ്ധ നേടുന്നത്.

ഷൈലോക്ക്, മറുപടി, സുസു സുധി വാത്മീകം, മി. ഫ്രോഡ്, ഒപ്പം, റേഡിയോ ജോക്കി, എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് ഏറ്റവും പുതിയ ചിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version