ബ്രിസ്‌ബേനിൽ യാക്കോബായ ഇടവകക്ക്‌ പുതിയ പള്ളി

ബ്രിസ്‌ബേനിൽ-യാക്കോബായ-ഇടവകക്ക്‌-പുതിയ-പള്ളി

ബ്രിസ്‌ബേൻ >  ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ മൂറോൻഅഭിഷേക കൂദാശ നടത്തി . സുറിയാനി ഓർത്തഡോൿസ് സഭയുടെ ഓസ്ട്രേലിയ ന്യൂസീലാൻഡ് അതിഭദ്രാസങ്ങളുടെ മോർ മിലിത്തിയോസ് മൽക്കി മെത്രാപ്പോലീത്ത   പ്രധാന കാർമികത്വം വഹിച്ചു .

 ജഋൺ 19ന്‌ നടന്ന കൂദാശക്ക്‌ യാക്കോബായ സുറിയാനി സഭയിലെയും സഹോദരി സഭകളിലെയും  വൈദീക ശ്രേഷ്ഠർ സഹകാർമികരായി . പൊതുസമ്മേളനത്തിൽ  നടത്തി. വികാരി ഫാ.  ലിലു വർഗീസ് പുലിക്കുന്നിലിൽ  അധ്യക്ഷനായി.

ക്വിൻസ്ലൻഡ് സംസ്ഥാനത്തിലെ സുറിയാനി സഭയുടെ ആദ്യ ഇടവകയായ ദൈവാലയം 1.05 ഏക്കർ സ്ഥലത്തു പാഴ്സനേജ് , മീറ്റിംഗ് റൂംസ് , പേരന്റസ് റൂം , കാർ പാർക്കിംഗ് തുടങ്ങി എല്ലാവിധ അനുബന്ധ സൗകര്യങ്ങളോടും കൂടിയാണ്  നിർമിച്ചിരിക്കുന്നത് .

വിവിധ സബ് കമ്മിറ്റികളുടെ കോർഡിനേറ്റർമാരായ ഷിബു പോൾ , എൽദോസ് പോൾ , ബിജു ജോസഫ് , ഷാജി മാത്യു , ബേസിൽ ജോസഫ് , ജോൺസൻ വർഗീസ് , റോയ് മാത്യു , ബെനു ജോർജ് , സുനിൽ തോമസ് എന്നിവർ നേതൃത്വം നൽകി .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version