ശക്തി തിയറ്റേഴ്‌സ് പ്രവർത്തകൻ അബുദാബിയിൽ നിര്യാതനായി

ശക്തി-തിയറ്റേഴ്‌സ്-പ്രവർത്തകൻ-അബുദാബിയിൽ-നിര്യാതനായി

അബുദാബി>  ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും സജീവ പ്രവർത്തകനും നാടക കലാകാരനും തിരുവനന്തപുരം ആലങ്കോട് പള്ളിമുക്ക് സ്വദേശിയുമായ ബദറുദ്ദീൻ അബ്ദുൾ മജീദ് അബ്ദുള്ള (47) അബുദാബിയിൽ വെച്ച് നിര്യാതനായി. ഹൃദയാഘാതമായിരുന്നു മരണകാരണം.

അബുദാബി കമേഴ്‌സ്യൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ബദറുദ്ദീൻ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം വീട്ടിലേയ്ക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു.

പരേതനായ അബ്ദുൽ മജീദിന്റെയും പാതക്കണ്ണിന്റെയും മകനാണ്. ഭാര്യ സജീന, മക്കൾ നബീൽ, നിഹാൽ, നസീബ്. സഹോദരങ്ങൾ അബ്ദുൽ മജീദ്, ഹുസൈൻ (അബുദാബി), അബു സാലി, സലിം, അഷറഫിയ (അബുദാബി), പരേതനായ അബ്ദുൽ ഖാദർ.  ഭൗതിക ശരീരം നാട്ടിലേയ്ക്ക് കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version