സ്വർണവില കുതിച്ചുയർന്നു; പവന്‌ 37,440 രൂപ

സ്വർണവില-കുതിച്ചുയർന്നു;-പവന്‌-37,440-രൂപ

കൊച്ചി> സംസ്‌ഥാനത്ത്‌ ഇന്ന്‌ സ്വർണവില കുതിച്ചുയർന്നു. സ്വർണം ഒരുഗ്രാമിന് 100 രൂപയും പവന്‌ 800 രൂപയുമാണ് കൂടിയത്‌. ഇതോടെ ഒരുഗ്രാമിന്‌ 4,680 രൂപയും പവന്‌ 37,440 രൂപയുമായി. രണ്ട്‌വർഷത്തിനിടയിലെ ഉയർന്ന വിലയാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയത്‌.

രണ്ട്‌ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന വിലയാണ്‌ ഇന്ന്‌ ഉയർന്നത്‌. ഇന്നലെ പവന്‌ 36,640 രൂപയും ഗ്രാമിന്‌ 4,580 രൂപയുമായിരുന്നു. അഞ്ച്‌ ദിവസത്തിനുള്ളിൽ ഗ്രാമിന്‌ 170 രൂപയും പവന്‌  1360 രൂപയുമാണ്‌ ഉയർന്നത്‌.

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണവില 35 ഡോളറാണ്‌ വർദ്ധിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version