കമ്പ്യൂട്ടറിന് മുൻപിലായുള്ള നീണ്ട നേരത്തെ ഇരിപ്പ് പലപ്പോഴും ശരീരത്തിൽ കഠിനമായ നടുവേദനയും കഴുത്തു വേദനയും ഒക്കെ ഉണ്ടാക്കുന്നതിന് കാരണമാകും. ഇതിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഇടയ്ക്ക് ചില സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്.
ജോലിയുടെ ഇടവേളകളിൽ ചെയ്യാം ഈ വ്യായാമങ്ങൾ
ഹൈലൈറ്റ്:
- ഇരുന്ന് ജോലി ചെയ്യുമ്പോൾ നടുവേദനയും കഴുത്ത് വേദനയുമൊക്കെ ഉണ്ടാകാറുണ്ടോ?
- എങ്കിൽ ഈ സ്ട്രെച്ചിങ് വ്യായാമങ്ങൾ ഇടയ്ക്ക് ചെയ്ത് നോക്കൂ
നീണ്ട നേരത്തെ ഇരിപ്പ് പലപ്പോഴും ശരീരത്തിൽ കഠിനമായ നടുവേദനയും കഴുത്തു വേദനയും ഒക്കെ ഉണ്ടാക്കുന്നതിന് കാരണമാകും. അത്തരമൊരു സാഹചര്യത്തെ ഇവ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതിനിടയിൽ പതിവായി ഇടവേളകൾ എടുക്കുക എന്നതാണ്. ഇതിനായി കൃത്യമായ സമയം നിശ്ചയിച്ച് 5-10 മിനിറ്റ് നേരം ഇടവേളകൾ എടുക്കേണ്ടത് പ്രധാനമാണ്. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അല്പം നടക്കുകയോ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുകയോ ആകാം.
വശത്തേയ്ക്കുള്ള സ്ട്രെച്ചിങ്
ഏറ്റവും മികച്ച സ്ട്രെച്ചുകളിൽ ഒന്നാണ് ഇത്. ഇത് പലവിധ വേദനകൾക്ക് വളരെ പെട്ടെന്ന് ആശ്വാസം പകരുന്നു. ഒരു മേശയ്ക്ക് പിന്നിലായി നിങ്ങൾ വളരെ നേരം ഒരേ ഇരിപ്പ് ഇരിക്കുകയാണെങ്കിൽ, ഈ സ്ട്രെച്ച് നിർബന്ധമായും പരിശീലിക്കേണ്ട ഒന്നാണ്.
ഈ സ്ട്രെച്ച് പരീക്ഷിക്കാനായി നിവർന്നു നിൽക്കുക. നിങ്ങളുടെ കൈകൾ മുകളിലേക്ക് ഉയർത്തി ഇരു കൈകളും ചേർത്തുപിടിക്കുക. അതിനു ശേഷം നിങ്ങൾ കഴിയുന്നിടത്തോളം സ്വയം സ്ട്രെച്ച് ചെയ്തുകൊണ്ട് ഇടതുവശത്തേക്ക് വളയ്ക്കുക. പഴയ സ്ഥാനത്തേക്ക് മടങ്ങുകയും ഈ രീതി തന്നെ വലത് വശത്ത് ചെയ്യുകയും ചെയ്യുക.
ക്യാറ്റ് പോസ്
ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു സ്ട്രെച്ച് ആണ് ക്യാറ്റ് പോസ്. ഇത് നിങ്ങളുടെ ആരയ്ക്ക് മുകളിലോട്ടുള്ള എല്ലാ പേശികളുടെയും സമ്മർദ്ദം കുറയ്ക്കുകയും പുറം വേദനകളെ ശാന്തമാക്കുകയും ചെയ്യുന്നു.
ഈ സ്ട്രെച്ച് ചെയ്യാനായി നിങ്ങളുടെ കാൽ പിന്നിലേക്ക് മടക്കിക്കൊണ്ട് ഇരിക്കുക. കൈകൾ നേരെ നീട്ടി നിലത്ത് കുത്തി, മുട്ട് കുത്തി നിൽക്കുക. നിങ്ങളുടെ നിതംബം ഉയർത്തിപ്പിടിക്കുകയും നിങ്ങളുടെ തല താഴോട്ട് ചായ്കുകയും ചെയ്യുക. നിങ്ങളുടെ കൈകൾ താഴോട്ട് കഴിയുന്നത്ര സ്ട്രെച്ച് ചെയ്യുക. ഉടൻ തന്നെ നിങ്ങളുടെ ശരീരത്തിൽ തൽക്ഷണ ആശ്വാസം അനുഭവപ്പെടും.
മുമ്പോട്ടുള്ള സ്ട്രെച്ച്
ദീർഘ നേരം ഇരുന്ന ശേഷം നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ സ്ട്രെച്ചിംഗ് രീതി നിങ്ങൾക്ക് പരിക്ഷിക്കാം. കൈകൾ പുറകിൽ ചേർത്ത് വെച്ച് ശരീരം മുമ്പോട്ട് സ്ട്രെച്ച് ചെയ്യുക. പതിയെ മുമ്പോട്ട് വളയുന്നതിനനുസരിച്ച് കൈകളും ഉയരും. ഈ സ്ട്രെച്ച് കൈകൾക്കും നടുവിനും ഉത്തമമാണ്.
ബാക്ക് ട്വിസ്റ്റ്
വേദന കുറയ്ക്കാൻ മാത്രമല്ല, അരക്കെട്ട് ഒതുക്കാനും സഹായിക്കുന്ന നല്ലൊരു വ്യായാമം കൂടിയാണ് ഈ സ്ട്രെച്ച്. അരക്കെട്ടിലെ കൊഴുപ്പ് ഒഴിവാക്കാൻ ബാക്ക് ട്വിസ്റ്റുകൾ സഹായിക്കും.
നേരെ നിവർന്ന് നിന്നുകൊണ്ട് കാലുകൾ നിലത്തുറപ്പിച്ച് നിൽക്കുക, നിങ്ങളുടെ കൈകൾ ലൂസാക്കി ഇപ്പോൾ അരയ്ക്കു മുകളിലുള്ള ഭാഗം ഒരു വശത്ത് നിന്ന് മറ്റു വശത്തേക്ക് തിരിച്ച് കൊണ്ടുവരുക. എത്രത്തോളം കഴിയുന്നോ അത്രത്തോളം ട്വിസ്റ്റ് ചെയ്യാം. ഇതേ രീതിയിൽ മറുവശത്തേക്കും ചെയ്യുക. ബാക്ക് ട്വിസ്റ്റുകൾ നിങ്ങളുടെ കഠിനമായ പുറം വേദന ഒഴിവാക്കുകയും ജോലിയിലേക്ക് തിരികേ പ്രവേശിക്കുന്നതിന് ആവശ്യമായ ഊർജ്ജം പകരുകയും ചെയ്യുന്നു..
ക്വാഡ് സ്ട്രെച്ച്
കൂടുതൽ നേരം അനങ്ങാതെ ഒരേ ഇരിപ്പ് ഇരിക്കുന്നത് മൂലം പലപ്പോഴും കാലുകളിലും തുടകളിലും മരവിപ്പും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നതിന് കാരണമാകും. ഈ സ്ട്രെച്ച് കൃത്യമായ ഇടവേളകളിൽ ചെയ്യുന്നത് വഴി ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനാവും.
ഈ സ്ട്രെച്ച് ചെയ്യാനായി നിങ്ങളുടെ കാലുകൾ ഒരുമിച്ചാക്കി നിലത്തുറച്ച് നിൽക്കുക. ഇനി നിങ്ങളുടെ ഇടത് കാൽ പിന്നിലേക്ക് വളച്ചു പിടിച്ച ശേഷം ഇടത് കൈ ഉപയോഗിച്ചുകൊണ്ട് ഈ കാൽപാദത്തിൽ പിടിച്ച് കൈകൾ ഉപയോഗിച്ച് കാൽ സ്ട്രെച്ച് ചെയ്യുക. കുറച്ച് നേരം ഈ സ്ട്രെച്ച് പിടിച്ചു നിർത്തുക. തിരികെ യഥാസ്ഥാനത്തേക്ക് മടങ്ങി അടുത്ത കാലിൽ ഇതേ രീതി ആവർത്തിക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : best stretching exercises for back pain and shoulder pain
Malayalam News from Samayam Malayalam, TIL Network